മുസ്ലീം വ്യക്തിയിൽ നിന്ന് വാങ്ങിയ കൃഷിഭൂമിക്ക് 51 വർഷങ്ങൾക്ക് ശേഷം വഖ്ഫ് മുദ്ര: കർഷകൻ ആത്മഹത്യ ചെയ്തത് പോസ്റ്റ് ചെയ്ത തേജസ്വി സൂര്യക്കെതിരെ കേസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്ലീം വ്യക്തിയിൽ നിന്ന് വാങ്ങിയ കൃഷിഭൂമിക്ക് 51 വർഷങ്ങൾക്ക് ശേഷം വഖ്ഫ് മുദ്ര: കർഷകൻ ആത്മഹത്യ ചെയ്തത് പോസ്റ്റ് ചെയ്ത തേജസ്വി സൂര്യക്കെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2024, 01:00 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു : വഖ്ഫ് അധിനിവേശത്തിന്റെ ഇരയായ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിവാദം. വഖ്ഫ് ക്രൂരതയുടെ വാർത്തകൾ നിരന്തരം പുറത്തുവരുന്ന കർണാടകയിലാണ് പുതിയ സംഭവ വികാസം.

ഹാവേരി ജില്ലയിലെ ഹരനഗി ഗ്രാമത്തിൽ ചന്നപ്പയുടെ മകൻ രുദ്രപ്പയുടെയുടെ ആത്മഹത്യയാണ് ഇപ്പോൾ വിവാദമാകുന്നത്. ഇവരുടേത് പൂർണ്ണമായും കർഷക കുടുംബമാണ്. 2022 ജനുവരിയിലാണ് രുദ്രപ്പ ആത്മഹത്യ ചെയ്‌തത്. ഇദ്ദേഹത്തിന്റെ ഭൂമിക്ക് ഉടമസ്ഥാവകാശം ഉന്നയിച്ചു കൊണ്ട് വഖ്ഫ് ബോർഡ് നോട്ടീസ് നൽകുകയും ഭൂമി ബലമായി പിടിച്ചെടുക്കുകയും ചെയ്തതാണ് ആത്മഹത്യക്ക് കാരണമെന്ന് കന്നഡ മാദ്ധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഈ വാർത്ത ബംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.

എന്നാൽ എന്നാൽ വാർത്ത വ്യാജമാണെന്ന് ഹാവേരി ജില്ലാ പോലീസ് സൂപ്രണ്ട് പറഞ്ഞു. വാർത്ത സത്യത്തിൽ നിന്ന് വളരെ അകലെയാണ്. അങ്ങനെയൊരു സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇവിടെ പരാമർശിച്ചിരിക്കുന്ന രുദ്രപ്പ ചന്നപ്പ ബാലികൈ എന്ന കർഷകൻ 2022 ജനുവരി ആറിന് ആത്മഹത്യ ചെയ്തു. വഖ്ഫ് ബോർഡിന് ഭൂമി വിട്ടുനൽകിയതല്ല വായ്പയും കൃഷിനാശവും മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് എസ്പി പറഞ്ഞു.

തുടർന്ന് അഡാർ പൊലീസ് സ്റ്റേഷനിൽ തേജസ്വി സൂര്യ എംപിക്കെതിരെ174 സിആർപിസി പ്രകാരം കേസെടുക്കുകയായിരുന്നു. ഇത് കൂടാതെ കന്നഡ ദുനിയ ഇ-പേപ്പറിന്റെയും കന്നഡ ന്യൂസ് ഇ-പേപ്പറിന്റെയും എഡിറ്റർമാർക്കുമെതിരെ ബിഎൻഎസ് സെക്ഷൻ 353 (2) പ്രകാരം കേസെടുത്തു. ഹാവേരി ജില്ലയിലെ സിഇഎൻ (സൈബർ ക്രൈം, ഇക്കണോമിക് ഒഫൻസസ്, നാർക്കോട്ടിക്) പോലീസ് സ്റ്റേഷനിലാണ് എഡിറ്റർമാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

എന്നാലിപ്പോൾ തേജസ്വി സൂര്യയും മാദ്ധ്യമങ്ങളും പറഞ്ഞത് ശരിവെച്ചു കൊണ്ട് ആത്‍മഹത്യ ചെയ്ത രുദ്രപ്പയുടെ അച്ഛനും അമ്മയും രംഗത്തെത്തി. കുടുംബത്തിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കൃഷിഭൂമിയിൽ രുദ്രപ്പ കൃഷി ചെയ്തുവരികയായിരുന്നു. അതിൽ വിത്തിറക്കി വളർന്നതിന് ശേഷം കൃഷി നശിപ്പിച്ചതായും ഭൂമി തട്ടിയെടുത്ത് വഖ്ഫിന് കൈമാറിയതായും അവർ പറഞ്ഞു. ഇതാണ് രുദ്രപ്പ മരിക്കാൻ കാരണമെന്ന് വഖ്ഫ് ഇരയുടെ അച്ഛനമ്മമാർ പറയുന്നു.

അവരുടെ കുടുംബത്തിലെ ഒരു മുൻ തലമുറക്കാരൻ ഈ കൃഷിഭൂമി (ഏതാണ്ട് അഞ്ചേക്കർ ) 20,000 രൂപയ്‌ക്ക് ഒരു മുസ്ളീം വ്യക്തിയിൽ നിന്ന് വാങ്ങിയിരുന്നു. 1964 മുതൽ 2015 വരെ രുദ്രപ്പയുടെ കുടുംബം ഈ ഭൂമിയിൽ കൃഷി ചെയ്തു. 2015ൽ രേഖകളിൽ വഖ്ഫ് ആസ്തി എന്ന് രേഖപ്പെടുത്തി. അങ്ങിനെയാണ് തങ്ങളുടെ ഭൂമി വഖ്ഫിൽ ചേർത്തിട്ടുണ്ടെന്നറിഞ്ഞതെന്നും അവർ പറഞ്ഞു. രേഖകൾ തിരുത്താൻ നിരവധി ശ്രമങ്ങൾ നടത്തി. പക്ഷെ വഖ്ഫ് ബോർഡ് വഴങ്ങിയില്ല. ഇതോടെ രുദ്രപ്പ വിഷമിക്കുകയും 2022 ജനുവരിയിൽ ആത്മഹത്യ ചെയ്യുകയും ചെയ്തു.

“ഭൂമി വഖ്ഫ് ബോർഡിൽ ചേർത്തതിനാലാണ് ഞങ്ങളുടെ മകൻ മരിച്ചത്. അതുകൊണ്ട് തേജസ്വി സൂര്യ പറഞ്ഞതിൽ തെറ്റില്ല”. മരിച്ച കർഷകന്റെ പിതാവ് ചന്നപ്പ പറഞ്ഞു. ഇതോടെ തേജസ്വി സൂര്യയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത കേസിന് വഴിത്തിരിവായിരിക്കുകയാണ് ഒരു കന്നഡ സ്വകാര്യ ചാനലിനോടാണ് മരിച്ചയാളുടെ മാതാപിതാക്കൾ സ്‌ഫോടനാത്മക വിവരങ്ങൾ വെളിപ്പെടുത്തിയത് .

രേഖകളിൽ വഖ്ഫ് എന്ന് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കർഷകൻ ആത്മഹത്യ ചെയ്തതെന്ന് തേജസ്വി സൂര്യ തന്റെ എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം വഖ്ഫ് നിയമ ഭേദഗതി സംബന്ധിച്ച സംയുക്ത പാർലിമെന്ററി സമിതി കർണാടകം സന്ദർശിച്ചപ്പോൾ, മരിച്ച രുദ്രപ്പയുടെ കുടുംബാംഗങ്ങൾ പരാതി നൽകി. വഖ്ഫ് ബോർഡ് തങ്ങളോട് കാണിച്ച അനീതി അവർ പരാതിയിൽ അക്കമിട്ടു നിരത്തിയിട്ടുണ്ട്.

Tags: Tejasvi SuryaWaqfKarnataka Waqf
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies