ക്യൂബയിൽ ഭൂകമ്പം; തുടർ ഭൂചലനങ്ങൾ ഉണ്ടായത് വെള്ളപ്പൊക്കത്തിനും ചുഴലിക്കാറ്റിനും പിന്നാലെ ; ജനങ്ങൾക്ക് ജാ​ഗ്രത നിർദേശം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ക്യൂബയിൽ ഭൂകമ്പം; തുടർ ഭൂചലനങ്ങൾ ഉണ്ടായത് വെള്ളപ്പൊക്കത്തിനും ചുഴലിക്കാറ്റിനും പിന്നാലെ ; ജനങ്ങൾക്ക് ജാ​ഗ്രത നിർദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2024, 12:32 pm IST
FacebookTwitterWhatsAppTelegram

ഹവാന: ക്യൂബയിൽ ശക്തമായ ഭൂചലനം. സാൻ്റിയാഗോ ഡി ക്യൂബ, ഹോൾഗുയിൻ എന്നീ പ്രദേശങ്ങളിലാണ് തുടർ ഭൂചലനങ്ങളുണ്ടായത്. കഴി‍ഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിനും വെള്ളപ്പൊക്കത്തിനും പിന്നാലെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പ്രദേശത്ത് അനുഭവപ്പെട്ടത്.

ഭൂചലനത്തിൽ നൂറുകണക്കിന് വീടുകൾക്ക് കേടുപാടുകളുണ്ടായി. നിരവധി വീടുകൾക്ക് വിള്ളലുണ്ടാവുകയും ചുവരുകൾ തകരുകയും ചെയ്തു. ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തില്ലെങ്കിലും ‍ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നവർ പുറത്തേക്ക് ‌ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സമീപപ്രദേശത്ത് താമസിക്കുന്ന ആളുകളുടെ നിലവിളി കേട്ടാണ് പുറത്തേക്ക് ഓടിയതെന്നും വീടിന്റെ ചുമരിൽ വിള്ളലുകൾ വീണിട്ടുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച പ്രദേശത്ത് ചുഴലിക്കാറ്റ് അനുഭവപ്പെട്ടിരുന്നു. ശക്തമായ കാറ്റിൽ പ്രദേശത്തെ വൈദ്യുതി പൂർണമായും വിച്ഛേദിക്കപ്പെട്ടു. കനത്ത മഴയെ തുടർന്ന് വലിയ നാശനഷ്ടങ്ങളാണ് ക്യൂബയിൽ റിപ്പോർട്ട് ചെയ്തത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകളിൽ വെള്ളം നിറ‍ഞ്ഞതോടെ​ ​ഗതാ​ഗതം സ്തംഭിച്ചിരിക്കുകയാണ്.

കഴിഞ്ഞ മാസവും ക്യൂബയിലെ നിരവധി മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. വിവിധയിടങ്ങളിൽ‌ ഉണ്ടായ ഭൂചലനത്തിൽ ആറ് പേരാണ് മരിച്ചത്.

Tags: EarthquakeCubaHurricaneblackouts
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies