ചൈനയിലെ ഷുഹായിൽ ഒരു സ്റ്റേഡിയത്തിലെ ഓപ്പൺ ഗ്രൗണ്ടിൽ വ്യായാമം ചെയ്യുകയായിരുന്ന ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി. 35 പേർ കൊല്ലപ്പെടുകയും 43 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.തിങ്കളാഴ്ച രാത്രി എട്ടരയ്‌ക്കായിരുന്നു നടക്കുന്ന ആക്രമണം. ഫാൻ എന്ന് വിളിക്കുന്ന 62 കാരനാണ് പ്രതി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാളെ പിടികൂടിയെങ്കിലും കത്തികൊണ്ട് കഴുത്തുമുറിച്ച പ്രതി കോമയിലായെന്നും പൊലീസ് വ്യക്തമാക്കുന്നു.
വിവാഹമോചനത്തെ തുടർന്നുള്ള സ്വത്ത് തർക്കത്തിലെ വിധിയിലെ അതൃപ്തിയാണ് ആക്രമണത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് പറഞ്ഞു.കോമ അവസ്ഥയിൽ ആയതിനാൽ ഇയാളെ ചോദ്യം ചെയ്യാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ദൃക്‌സാക്ഷികൾ പോസ്റ്റ് ചെയ്ത സംഭവത്തിന്റെ ഭൂരിഭാഗം വീഡിയോകളും ചൊവ്വാഴ്ച രാവിലെയോടെ ചൈനീസ് സർക്കാർ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കി. എങ്കിലും ചില വീഡിയോകൾ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. സിവിൽ, മിലിട്ടറി എയർഷോ നടക്കുന്നത്തിന്റെ ഭാഗമായി നഗരത്തിൽ സുരക്ഷ ശക്തമാക്കിയിട്ടും ദാരുണ സംഭവം അരങ്ങേറുകയായിരുന്നു.
പരിക്കേറ്റവരിൽ നിരവധി പ്രായമായവരും കൗമാരക്കാരും കുട്ടികളുമുണ്ടെന്ന് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവം നടക്കുമ്പോൾ കുറഞ്ഞത് ആറ് ഗ്രൂപ്പുകളെങ്കിലും സ്റ്റേഡിയത്തിൽ പതിവ് നടത്തത്തിനായി ഒത്തുകൂടിയിരുന്നതായി ദൃക്‌സാക്ഷിയായ ചെൻ ചൈനീസ് വാർത്താ മാസികയായ കെയ്‌സിനിനോട് പറഞ്ഞു. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗ് സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി, പരിക്കേറ്റവരെ ചികിത്സിക്കാൻ എല്ലാ ശ്രമങ്ങളും നടത്താൻ അധികാരികൾക്ക് നിർദ്ദേശം നൽകി.
11月11日晚8点左右,广东珠海市珠海体育中心大献忠!
一辆越野车突然高速冲进体育中心的跑道,撞向正在环形跑道上跑步健身的人群,一路撞过去,跑道上到处躺着被撞倒的人!
据目击者粗略估计目前伤亡人数已超过百人!
撞人后开走逃逸。目前肇事车已经被警察围堵。知情者:肇事者带着刀,双方目前僵持中 pic.twitter.com/QVDaXzKVdo— SHINGHOW (@dummylcdtv) November 11, 2024