തൃശൂർ: സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ നിന്നും മോതിരങ്ങൾ കവർന്ന മോഷ്ടാക്കൾക്കായി പൊലീസ് അന്വേഷണം. 8 പവൻ സ്വർണമാണ് ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേർ കവർന്നത്. ഇവരുടെ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തു.
കേച്ചേരി വടക്കാഞ്ചേരി റോഡിൽ പ്രവർത്തിക്കുന്ന പോൾ ജ്വല്ലറിയിലാണ് സംഭവം. കുട്ടികളുടെ മോതിരം ആവശ്യപ്പെട്ടാണ് ഇവർ ജ്വല്ലറിയിലെത്തിയത്. ജീവനക്കാരൻ മോതിരങ്ങൾ കാണിച്ചു കൊടുക്കുന്നതിനിടെ കൂട്ടത്തിലെ ഒരാൾ ജീവനക്കാരന്റെ ശ്രദ്ധതിരിക്കുകയും രണ്ടാമൻ സ്വർണമെടുത്ത് പോക്കറ്റിലിടുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.
കട അടയ്‌ക്കുന്ന നേരത്ത് സ്വർണത്തിൽ കുറവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. മോഷണം ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ പൊലീസിൽ വിവരം അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.