യുഎസ് ഓപ്പണിന് മുന്നേ വലിയ തിരിച്ചടി; പരിക്കിനെ തുടര്‍ന്ന് സിന്‍സിനാറ്റി മാസ്റ്റേഴ്‌സില്‍ നിന്ന് ജാനിക് സിന്നര്‍ പുറത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

യുഎസ് ഓപ്പണിന് മുന്നേ വലിയ തിരിച്ചടി; പരിക്കിനെ തുടര്‍ന്ന് സിന്‍സിനാറ്റി മാസ്റ്റേഴ്‌സില്‍ നിന്ന് ജാനിക് സിന്നര്‍ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2026, 05:44 pm IST
Facebook
Twitter
WhatsAppTelegram

സിന്‍സിനാറ്റി: യുഎസ് ഓപ്പണിന് മുന്നോടിയായി ലോക ഒന്നാം നമ്പര്‍ താരം ജാനിക് സിന്നറിന് വലിയ തിരിച്ചടി. വലത് കാല്‍മുട്ടിലെ പരിക്കിനെ തുടര്‍ന്ന് സിന്‍സിനാറ്റി മാസ്റ്റേഴ്‌സില്‍ നിന്ന് താരം പിന്മാറി. സീസണിലെ അവസാന ഗ്രാന്‍ഡ് സ്ലാമിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് ഇറ്റാലിയന്‍ താരത്തിന്റെ പിന്‍മാറ്റം. ഇതോടെ യുഎസ് ഓപ്പണില്‍ പൂര്‍ണ ഫിറ്റ്‌നസോടെ സിന്നര്‍ ഇറങ്ങുമോ എന്ന ആശങ്ക ശക്തമായി.

വലത് കാല്‍മുട്ടിലെ അസ്വസ്ഥത തുടരുന്നതിനാല്‍ മത്സരിക്കാന്‍ താന്‍ ഇതുവരെ പൂര്‍ണ സജ്ജനായിട്ടില്ലെന്ന് സിന്നര്‍ വ്യക്തമാക്കി. ഡോക്ടര്‍മാരുമായും മെഡിക്കല്‍ സംഘവുമായും നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് സിന്‍സിനാറ്റിയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനമെടുത്തതെന്നും താരം അറിയിച്ചു. സിന്നറിന്റെ വലത് കാല്‍മുട്ടിനെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമായത് മിലാനിലെ സ്‌പെഷ്യലിസ്റ്റ് ക്ലിനിക്കില്‍ താരം മണിക്കൂറുകളോളം പരിശോധനകള്‍ക്ക് വിധേയനായതോടെയാണ്. ഏകദേശം നാല് മണിക്കൂറോളം നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് സിന്‍സിനാറ്റി മാസ്റ്റേഴ്‌സില്‍ കളിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് താരം എത്തിയത്.

യുഎസ് ഓപ്പണിന് മുമ്പ് മത്സരപരിചയം കുറയുന്നതാണ് സിന്നറിനെ സംബന്ധിച്ച പ്രധാന ആശങ്ക. പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനായി ന്യൂയോര്‍ക്കിലെത്തുക എന്നതാണ് ഇനി താരത്തിന്റെ മുന്നിലുള്ള ലക്ഷ്യം. സിന്നറിനൊപ്പം മറ്റൊരു സൂപ്പര്‍ താരമായ കാര്‍ലോസ് അല്‍കാരസിന്റെ കാര്യത്തിലും ആശങ്ക തുടരുകയാണ്. വലത് കൈത്തണ്ടയിലെ പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനാകാത്തതിനാല്‍ അല്‍കാരസും സിന്‍സിനാറ്റി മാസ്റ്റേഴ്‌സില്‍ നിന്ന് പിന്മാറി.

Tags: jannik sinnerfaces huge injurywithdraws from Cincinnati Masters
Share
Tweet
SendShare

More News from this section

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഷെല്‍ട്ടനെ വീഴ്‌ത്തി സ്വരേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

സബലെങ്കയെ വീഴ്‌ത്തി റൈബാകിന; കന്നി യുഎസ് ഓപ്പണ്‍ കിരീടം, പുതിയ ലോക ഒന്നാം നമ്പര്‍

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; വീനസും ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies