ടെൽഅവീവ്: സ്വന്തം രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള വികസനങ്ങൾ നടപ്പാക്കുന്നതിന് പകരം ഇസ്രായേലിനെ നശിപ്പിക്കുക എന്നതിനാണ് ഇറാന്റെ ഭരണനേതൃത്വം മുൻഗണന കൊടുക്കുന്നതെന്ന പരിഹാസവുമായി ഇലോൺ മസ്‌ക്. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിലാണ് നെതന്യാഹു അടുത്തിടെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ ഉൾപ്പെടെ വിമർശിച്ച് രംഗത്തെത്തിയത്.
” ഇറാൻ അവരുടെ സ്വന്തം രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് പകരം ഇസ്രായേലിനെ എങ്ങനെയെങ്കിലും തകർക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇത് അങ്ങേയറ്റം നാണംകെട്ട പരിപാടിയാണ്. ഇസ്രായേലിനെതിരെ ഇനിയൊരു യുദ്ധം നടത്തിയാൽ അത് ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ പൂർണമായും തകർക്കും. ഇറാന്റെ ബില്യൺ ഡോളറുകൾ അവിടെ പാഴാകും.
ഇസ്രായേലിലെ ജനങ്ങളോ ഇറാനിലെ ജനങ്ങളോ ഒരിക്കലും ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. ഞാനും ഈ യുദ്ധം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. പക്ഷേ നിങ്ങളുടെ സൈ്വര്യജീവിതത്തെ തകർക്കുന്ന ചിലരുണ്ട്, അവരാണ് ഇറാനിലെ സ്വേച്ഛാധിപതികളായ ഭരണനേതൃത്വം. ഓരോ ദിവസം കഴിയും തോറും അവരുടെ ഭരണവും ദുർബലമായിക്കൊണ്ടിരിക്കുകയാണ്. ഇറാനിലെ ജനങ്ങളുടെ പ്രതീക്ഷകളേയും സ്വപ്‌നങ്ങളേയും തകർക്കാൻ അവർ വളരെ അധികം പണവും സമയവും ചെലവാക്കുന്നുണ്ട്.
സ്വാതന്ത്ര്യത്തോടെയുള്ള ഒരു നല്ല ഭാവിയാണ് ഇറാനിലെ ജനങ്ങൾ അർഹിക്കുന്നത്. ഇസ്രായേലിൽ നടത്തിയ മിസൈൽ ആക്രമണങ്ങൾക്കായി 2.3 ബില്യൺ ഡോളറാണ് ഇറാൻ ഭരണകൂടം പാഴാക്കിയത്. ഇസ്രായേലിനെ സംബന്ധിച്ച് അതൊരു വലിയ ആക്രമണമായിരുന്നില്ല. പക്ഷേ ഇറാനിലെ ജനങ്ങൾക്ക് അത് വലിയ നഷ്ടമാണ്. ആ തുക ഗതാഗത മേഖലയിലേക്കോ വിദ്യാഭ്യാസ മേഖലയിലേക്കോ ഉപയോഗിക്കാമായിരുന്നു. പക്ഷേ ഖമേനി ഭരണകൂടം ലോകത്തെ ഒന്നാകെ നിങ്ങളുടെ രാജ്യത്തിനെതിരെ തിരിച്ചു. നിങ്ങൾക്ക് ലഭിക്കേണ്ടുന്ന പണമാണ് അവർ കൊള്ളയടിച്ചത്.
ഇസ്രായേലുമായുള്ള യുദ്ധങ്ങൾക്ക് പകരം വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, ആരോഗ്യം തുടങ്ങീ ഏതെങ്കിലും മേഖലയിൽ അവർ പണം നിക്ഷേപിച്ചാൽ അത് ഇറാനിലെ ജനങ്ങളുടെ ജീവിതം മറ്റി മറിയ്‌ക്കും. ഇറാൻ സ്വതന്ത്രമായാൽ അത് നിങ്ങളുടെ ജീവിതത്തെ മാറ്റിമറിയ്‌ക്കും. നിങ്ങൾ അത് സങ്കൽപ്പിച്ച് നോക്കൂ. ഭയമില്ലാതെ മനസ് തുറന്ന് ചിരിക്കാം, സംസാരിക്കാം. അവർ നിങ്ങളെ ജയിലിലേക്ക് കൊണ്ടുപോകുമോ എന്ന് ഭയക്കാതെ നിങ്ങൾക്ക് ഇഷ്ടമുള്ള ഏതൊരു കാര്യവും ചെയ്യാം. യുദ്ധങ്ങളിൽ പാഴാക്കുന്ന പണം രാജ്യത്തെ ഓരോ പൗരന് വേണ്ടിയുമാണ് അവർ ചെലവഴിച്ചിരുന്നതെങ്കിൽ നിങ്ങളുടെ ജീവിതം ഏത് രീതിയിൽ മാറിമറിയുമായിരുന്നുവെന്ന് ചിന്തിക്കണമെന്നും” നെതന്യാഹു പറയുന്നു.