കോളിളക്കമെന്ന ക്ലാസിക് ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ഇതിഹാസ നടൻ ജയൻ എത്തിയാലാ..? അത്തരമൊരു എഐ വീഡിയോ അണിയിച്ചൊരുക്കിയിരിക്കുകയാണ് ഒരു പേജ്. മൾട്ടിവേഴ്സ് മാട്രിക്സ് എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. നിമിഷ നേരങ്ങൾക്കുള്ളിൽ സംഭവം വൈറലായി.
ലൂസിഫർ ക്ലൈമാക്സിനെ പറിച്ച് നട്ടാണ് ജയനെ അവതരിപ്പിച്ചിരിക്കുന്നത്. സാഹസികന് ഒത്ത എതിരാളിയായി സാക്ഷാൽ ടോം ക്രൂസും വരുന്നുണ്ട്. കോളിളക്കം 2 എന്ന കാപ്ഷനോടെയാണ് വീഡിയോ റിലീസ് ചെയ്തത്. ആരാധകരെ ആവേശത്തിലാഴ്‌ത്തുന്നതാണ് വീഡിയോ. മസിൽ പെരുപ്പിച്ച് കലക്കൻ കൂളിംഗ് ഗ്ലാസും വച്ചാണ് സാക്ഷാൽ ജയൻ എത്തുന്നത്.
കൈയിലൊരു തോക്കുമുണ്ട്. നടൻ ബൈജു സന്തോഷും തന്റെ സന്തോഷം പ്രകടമാക്കി വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. എന്റെ ഇഷ്ട നടൻ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് എന്ന അടിക്കുറിപ്പോടെയാണ് ബൈജു വിഡീയോ ഷെയർ ചെയ്തിരിക്കുന്നത്.
View this post on Instagram
“>