സെഞ്ചൂറിയന്‍: ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് ഞെട്ടിപ്പിക്കുന്ന തുടക്കം. നേരിട്ട രണ്ടാം പന്തിൽ ആദ്യ മത്സരത്തിലെ സെഞ്ച്വറിക്കാരൻ സഞ്ജു ഡക്കായി. കഴിഞ്ഞ മത്സരത്തിൽ വീഴ്‌ത്തിയ മാർക്കോ യാൻസൻ തന്നെയാണ് മലയാളി താരത്തിന്റെ കുറ്റി വീണ്ടും തെറിപ്പിച്ചത്. മിഡിൽ ആൻഡ് ഓഫിൽ കുത്തി താഴ്ന്നുവന്ന പന്ത് സഞ്ജുവിന്റെ ഓഫ് സ്റ്റമ്പ് തെറിപ്പിക്കുകയായിരുന്നു. അതേസമയം ഇന്ത്യ രണ്ടോവറിൽ 27 റൺസ് എന്ന നിലയിലാണ്. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഡക്കാവുന്ന താരമെന്ന നേട്ടവും സഞ്ജു അരക്കിട്ട് ഉറപ്പിച്ചു. അഞ്ചാം തവണയാണ് താരം ഡക്കാവുന്നത്.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് വിടുകയായിരുന്നു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. പേസര്‍ ആവേഷ് ഖാന് പകരം ഓള്‍ റൗണ്ടര്‍ രമണ്‍ദീപ് സിംഗ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. താരത്തിന്റെ ദേശീയ ടീമിനായുള്ള ആദ്യ മത്സരമാണിത്. ദക്ഷിണാഫ്രിക്ക മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇറങ്ങിയത്.