CPM-ന് ഇപ്പോൾ‌ ചിഹ്നമില്ല, ഇനി ഛിന്നഭിന്നമാകും; വഖ്ഫ് വിഷയം UDF കണ്ടില്ലെന്ന് നടിക്കുന്നു; ഉപതെരഞ്ഞെടുപ്പ് BJP-ക്ക് ​ഗുണകരമാകും: കെ. സുരേന്ദ്രൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

CPM-ന് ഇപ്പോൾ‌ ചിഹ്നമില്ല, ഇനി ഛിന്നഭിന്നമാകും; വഖ്ഫ് വിഷയം UDF കണ്ടില്ലെന്ന് നടിക്കുന്നു; ഉപതെരഞ്ഞെടുപ്പ് BJP-ക്ക് ​ഗുണകരമാകും: കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 02:58 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: മൂന്നിടത്തെയും ഉപതെരഞ്ഞെടുപ്പ് ബിജെപിക്കും എൻഡിഎയ്‌ക്കും ​ഗുണകരമാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ചേലക്കരയിലെ ഫലം വരുമ്പോൾ ശരിയായ മുന്നേറ്റം ആരു നടത്തിയെന്ന് അറിയാം. സിപിഎമ്മിന് ഇപ്പോൾ‌ ചിഹ്നമില്ല, തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഛിന്നഭിന്നമാകും. അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും പിണറായി വിജയൻ. പിണറായി വിജയനിൽ തുടങ്ങി പിണറായിൽ തന്നെ അവസാനിക്കുന്ന പാർ‌ട്ടിയാകും സിപിഎം. അതിന് ആക്കം കൂട്ടുന്ന വിധിയാകും ഇത്തവണത്തേതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇപി ജയരാജൻ അദ്ദേ​​ഹത്തിന്റെ ആത്മകഥയിൽ പറയുന്ന വിവാദ പരാമർശങ്ങൾ വയനാടും ചേലക്കരയിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ പുറത്തുവിട്ടതിന് പിന്നിൽ ​ഗൂഢാലോചനയുണ്ട്. ഇതിന് പിന്നിൽ‌ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ബുദ്ധിയുണ്ടാകുമെന്നതിൽ സംശയമില്ല. സാധാരണയായി പുസ്തക പ്രകാശനം നടത്തുന്ന ‌കമ്പനിയോ പുസ്തമെഴുതിയ ആളോ അത് സംബന്ധിച്ച് പരസ്യങ്ങൾ പുറത്തുവിടാറുണ്ട്. ഈ വിഷയത്തിൽ‌ അങ്ങനെയല്ല. അതുകൊണ്ടാണ് വിഡി സതീശനെ സംശയിക്കുന്നത്. നേരത്തെയും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

എൽഡിഎഫും യുഡിഎഫും വഖ്ഫ് ബോർഡ് വിഷയത്തിൽ അടിയന്തരമായി നടപടി വേണമെന്ന് ആവശ്യപ്പെടാൻ മടി കാണിക്കുന്നു. പ്രശ്നങ്ങൾ വഷളാക്കുന്ന തരത്തിലാണ് എൽഡിഎഫ് സർക്കാർ പെരുമാറുന്നത്. അത് വോട്ടുബാങ്ക് രാഷ്‌ട്രീയത്തിന് ഉപകരിക്കുമെന്ന് മനസിലാക്കി യുഡിഎഫ് അതിനെ പിന്തുണയ്‌ക്കുന്നു. ഇപ്പോൾ നോട്ടീസ് വന്ന ഇടങ്ങളിൽ‌ അടിയന്തരമായി ഇടപെടണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

ക്രൈസ്തവ വോട്ടർമാർ പാർ‌ശ്വവത്കരിക്കപ്പെടുന്നു; LDF-ഉം UDF-ഉം ന്യൂനപക്ഷ സമുദായത്തെ രണ്ട് കണ്ണുകൊണ്ട് കാണുന്നു: കെ. സുരേന്ദ്രൻ

യുഡിഎഫിന്റെ നേതാക്കളെല്ലാവരും ആരാധനാലയങ്ങൾ തേറും നടന്ന് വലിയ തോതിലുള്ള ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു. സർക്കാരിന്റെ പദവി ദുരുപയോ​ഗം ചെയ്താണ് എൽഡിഎഫിന്റെ പ്രവർത്തനം. മന്ത്രിമാർ അടക്കം വോട്ടർമാരുടെ വീടുകളിൽ ചെന്ന് വലിയ വാ​ഗ്ദാനങ്ങൾ നൽകുന്നു. പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി ജയിക്കുമെന്ന് മനനസിലാക്കിയ യുഡിഎഫും എൽഡിഎഫും അതിന് തടയിടാൻ പെരുമാറ്റ ചട്ടങ്ങൾ തന്നെ ലംഘിക്കുകയാണ്. ഇരു മുന്നണികളോടുമുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്നതാണ് വസ്തുത. എൽഡിഎഫിന്റെ തെറ്റായ നയങ്ങളെ വിമർശിക്കാനോ അതിനെ ചെറുക്കാനോ യുഡിഎഫ് തയ്യാറാകുന്നില്ല.

പാലക്കാട്ടെ നെൽ കർഷകരുടെ കാര്യത്തിലും സമാനമായ നിലപാടാണ് എൽഡിഎഫിനും യുഡിഎഫിനുമുള്ളത്. ഇരു മുന്നണികളും കർഷകരെ വഞ്ചിക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. അത് പുറത്തറിയാതിരിക്കാൻ വ്യാജ പ്രചരണങ്ങൾ നടത്തുന്നു. വികസനം ചർച്ച ചെയ്യുന്നത് ബിജെപി മാത്രമാണ്. എൾഡിഎഫിനും യുഡിഎഫിനും ഈ തെരഞ്ഞെടുപ്പ് വൻ തിരിച്ചടി നൽകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Tags: BJPwayanadPalakkadK SurendranBIELECTION
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies