മനുഷ്യവംശം ഇല്ലാതായാൽ ആരാണ് ഈ ലോകം ഭരിക്കുക? ആനയോ സിംഹമോ പുലിയോ അല്ല മറിച്ച് എട്ടുകാലുള്ള കടൽ ജീവിയാണ് ലോകം ഏറ്റെടുക്കുകയെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയിൽ മനുഷ്യർ ഇല്ലാതാകുന്ന ദിവസം വരുമ്പോൾ,
നീരാളിയാണ് ലോകത്തിന് അധിപനാകുകയെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രൊഫസർ ടിം കോൾസൺ പറഞ്ഞു. 20 അടി വരെ വളരുന്ന നീരാളികൾക്ക് 110 പൗണ്ട് വരെ ഭാരമുണ്ടാകാറുണ്ട്.
യുദ്ധവും കാലാവസ്ഥാ വ്യതിയാനവും മൂലം ഭൂമി അതിവേഗം നശിക്കുകയാണ്. മനുഷ്യനൊപ്പം ഇന്ന് ശക്തരായ പലജീവികളും അപ്രത്യക്ഷമാകും. അത്തരം ഒരു സാഹചര്യത്തിൽ, പരിണാമം സംഭവിച്ച നിരാളികൾ ലോകം കീഴടക്കും.
മറ്റ് ജല ജീവികളേക്കാൾ വിവേകമുള്ള ജീവികളാണ് നീരാളികൾ. മാത്രമല്ല അവ ബുദ്ധിശാലികളാണെന്ന് തെളിയിക്കുന്ന നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. നീരാളികളുടേയും മനുഷ്യന്റേയും പെരുമാറ്റത്തിൽ ചില സാമ്യങ്ങളുണ്ട്. രണ്ട് വിഭാഗങ്ങളും ഒരു പൊതുപൂർവ്വികനിൽ നിന്നാണ് ഉണ്ടായതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
മാത്രമല്ല 500 ദശലക്ഷം വർഷം മുമ്പ് ഭൂമിയിൽ ഉത്ഭവിച്ച നീരാളികൾക്ക് ‘വൈജ്ഞാനിക കഴിവുകൾ’ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പരിസ്ഥിതിയിൽ നിന്നുള്ള വിവരങ്ങൾ മനസ്സിലാക്കാനും ഓർമ്മയിൽ സൂക്ഷിക്കാനും തീരുമാനങ്ങൾ എടുക്കാനും അവക്ക് കഴിയും. മാത്രമല്ല, ശത്രുക്കളോടുള്ള പ്രതികാരം വീട്ടാൻ നീരാളികൾ കാത്തിരിക്കുമെന്നും അതിനായി ശത്രുക്കളുടെ നിറം, ആകൃതി, ഘടന അല്ലെങ്കിൽ രുചി പോലുള്ള സവിശേഷതകൾ മനസിലാക്കി മാസങ്ങളോളം അത് ഓർത്ത് വെക്കാനും നീരാളികൾക്ക് ശേഷിയുണ്ട്.
നീരാളികൾ വെള്ളത്തിനടിയിലെ വിശാലമായ നഗരങ്ങൾ നിർമ്മിക്കും എന്നാൽ
മാനിനെ വെടിവയ്ക്കാൻ ശ്വസനോപകരണങ്ങൾ ധരിച്ച് കരയിലേക്ക് വരുമോ എന്ന് പറയാൻ കഴിയില്ല. എന്നാൽ അത് തള്ളിക്കളയാനുമാവില്ല. കാരണം.
മത്സ്യം പിടിക്കാനും വെള്ളത്തിനടിയിലൂടെയും സഞ്ചരിക്കാനും മനുഷ്യർ പഠിച്ചു, അതിനാൽ കരയിലും നീരാളികൾ അങ്ങനെ ചെയ്തേക്കാമെന്നും പ്രൊഫസർ കോൾസൺ പറഞ്ഞു.















