ചൊവ്വയിലെ 'ജീവൻ്റെ തുടിപ്പിനെ' കൊന്നത് നാസയോ? അമേരിക്കൻ ഏജൻസിക്ക് വെല്ലുവിളിയായി പുതിയ കണ്ടെത്തൽ; അമ്പരപ്പിൽ ശാസ്ത്രലോകം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൊവ്വയിലെ ‘ജീവന്റെ തുടിപ്പിനെ’ കൊന്നത് നാസയോ? അമേരിക്കൻ ഏജൻസിക്ക് വെല്ലുവിളിയായി പുതിയ കണ്ടെത്തൽ; അമ്പരപ്പിൽ ശാസ്ത്രലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2024, 02:31 pm IST
Facebook
Twitter
WhatsAppTelegram

വെള്ളത്തിന്റെ സാന്നിധ്യമുണ്ടെങ്കിൽ അവിടെ ജീവന്റെ തുടിപ്പും ഉണ്ടാകുമെന്നാണ് ശാസ്ത്രലോകത്തിന്റ അനുമാനം. സൗരയൂഥത്തിലെ മറ്റ് ​ഗ്രഹങ്ങളിൽ ജലത്തിന്റെയും ജീവന്റെ സാന്നിധ്യവുമുണ്ടോയെന്നറിയാനായി ആ​ഗോളതലത്തിൽ തന്നെ വിവിധ പരീക്ഷണങ്ങളും ദൗത്യങ്ങളുമാണ് നടക്കുന്നത്. എന്നാൽ അത്തരത്തിൽ നടത്തിയൊരു പരീക്ഷണം ഒരു ​ഗ്രഹത്തിലെ ആകെ ജീവനുകൾ ഇല്ലാതാക്കിയെന്ന ഞെട്ടിക്കുന്ന പഠന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.

ചൊവ്വയിലെ ജീവന്റെ തുടിപ്പ് നശിപ്പിച്ചതിന് പിന്നിൽ നാസയുടെ വൈക്കിം​ഗ് ദൗത്യമാകാമെന്ന കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് ജർമ്മനിയിലെ ബെർലിനിലെ സാങ്കേതിക സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ ഡിർക്ക് ഷൂൾസ്-മാകൂച്ച്. ചൊവ്വയിലേക്ക് ആദ്യമായി ബഹിരാകശ പേടകത്തെ അയച്ചത് 70-കളിൽ നാസയുടെ വൈക്കിം​ഗ് ദൗത്യങ്ങളാണ്. 1975-ൽ വിക്ഷേപിച്ച വൈക്കിം​ഗ്-1 1976-ലാണ് ചൊവ്വയുടെ ഉപരിതലത്തിലിറങ്ങിയത്. ചൊവ്വയുടെ പരിസ്ഥിതിയെ കുറിച്ചും ഉപരിതലത്തെ കുറിച്ചും പഠിച്ച് ജീവന്റെ സാന്നിധ്യമുണ്ടോയെന്ന കണ്ടെത്തുകയായികരുന്നു ലക്ഷ്യം. ഈ ദൗത്യത്തിനിടെ ചൊവ്വയിലെ ജീവജാലങ്ങൾ നശിക്കപ്പെട്ടെന്നാണ് ​ഗവേഷകന്റെ വാദം. സൂക്ഷ്മജീവികളുടെ സാന്നിധ്യം കണ്ടെത്താൻ നടത്തിയ പഠനം തിരിച്ചടിച്ചു.

പേടകത്തിലെ വൈക്കിം​ഗ് 1, വൈക്കിം​ഗ് 2 എന്നീ ലാൻഡറുകളാണ് ചൊവ്വയുടെ ഉപരിതലത്തിലിറങ്ങിയത്. ഭൂമിക്ക് സമാനമായി ജീവന് നിലനിർത്താൻ വെള്ളം അനിവാര്യമാണെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വയിലെ മണ്ണിൽ വെള്ളവും മറ്റ് പോഷകങ്ങളും കലർത്തിയാണ് പരീക്ഷണം നടത്തിയത്. പ്രാരംഭ ഫലങ്ങൾ ജീവന്റെ സാധ്യതകളെ കുറിച്ച് സൂചനകൾ നൽകിയെങ്കിലും പിന്നീട് നടത്തിയ ദൗത്യങ്ങൾക്കൊന്നും തന്നെ ഇത് തെളിയിക്കാൻ കഴിഞ്ഞില്ല. ഇതോടെ പതിറ്റാണ്ടുകൾ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ദൗത്യത്തിലെ കണ്ടെത്തലുകൾ തെറ്റാണെന്ന നി​ഗമനത്തിലേക്ക് ശാസ്ത്രലോകം എത്തിച്ചേർന്നിരുന്നു.

വൈക്കിം​ഗ് ദൗത്യത്തിന് അഞ്ച് പതിറ്റാണ്ടിന് ശേഷമാണ് പുതിയ നി​ഗമനം. വെള്ളം കലർത്തി പഠനം നടത്തിയതിനാൽ അവിടുള്ള ജീവജാലങ്ങൾ ചത്തുപോയിട്ടുണ്ടാകാമെന്നാണ് മകൂച്ച് അഭിപ്രായപ്പെടുന്നത്. വെള്ളവും ഈർപ്പവും ഇല്ലാതെ ജീവൻ നിലനിർത്താൻ സാധിക്കുന്ന സൂക്ഷ്മജീവികൾ ചൊവ്വാ​ഗ്ര​ഹത്തിൽ ഉണ്ടായിരുന്നേക്കാം. അതാകും വൈക്കിം​ഗ് ദൗത്യത്തിൽ ജീവന്റെ സാന്നിധ്യത്തിന്റെ സൂചന ലഭിച്ചത്. എന്നാൽ വെള്ളം ചേർത്തതോടെ അന്തരീക്ഷത്തിൽ ഈർപ്പം നിലനിൽക്കാൻ കാരണമായി അതേ അവ നശിച്ചു പോയേക്കാം. ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശമായ അറ്റക്കാമ മരുഭൂമിയിൽ വരെ സൂക്ഷ്മജീവികൾ വസിക്കുന്നു. വെള്ളമില്ലാതെ അതിജീവിക്കാൻ കഴിയുമെന്നതിന്റെ തെളിവാണിത്. 2015-ൽ അറ്റക്കാമയിൽ പെയ്ത മഴ 80 ശതമാനത്തോളം വരെ സൂക്ഷ്മജീവികളുടെ നാശത്തിന് കാരണമായി. അമിതമായ ഈർപ്പമായിരുന്നു ഇതിന് പിന്നിലെ കാരണം. ഇതുതന്നെയാകും ചൊവ്വയിലും സംഭവിച്ചതെന്നാണ് ​ഗവേഷകൻ്രെ അഭിപ്രായം.

നൂതന സംവിധാനങ്ങളും സാങ്കേതികവിദ്യകളും ഉപയോ​ഗിച്ച് ചൊവ്വയിൽ പഠനം നടത്തണമെന്നും മകൂച്ച് അഭിപ്രായപ്പെട്ടു. ജലത്തിന്റെ സഹായത്തോടെയയാണ് ഭൂമിക്ക് പുറത്തെ ജീവൻ കണ്ടെത്താൻ നാസ പരീക്ഷണങ്ങൾ നടത്തിയിരുന്നത്. നാസയുടെ ഈ സിദ്ധാന്തത്തിന് വെല്ലുവിളിയായിരിക്കുകയാണ് പുതിയ പഠനം.

Tags: Life On Mars DestroyedNASA Mission In 1976Viking 1 mission
Share
Tweet
SendShare

More News from this section

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

നേപ്പാളിൽ വീണ്ടും പ്രളയഭീഷണി; 3 ദിവസത്തിനുള്ളിൽ തടാകം പൊട്ടുമെന്ന് ചൈനയുടെ മുന്നറിയിപ്പ്, 50 ലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുകിയെത്തിയേക്കും

Latest News

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies