ഫോട്ടോഷൂട്ട് മുതൽ ഒരുക്കി; ചെയ്ത ജോലിക്കുള്ള കൂലി ചോദിച്ചപ്പോൾ മോഷണക്കുറ്റം; ഹെയർ സ്റ്റൈലിസ്റ്റിന്റെ പരാതിയിൽ ക്ഷമാപണം നടത്തി പി. സരിൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫോട്ടോഷൂട്ട് മുതൽ ഒരുക്കി; ചെയ്ത ജോലിക്കുള്ള കൂലി ചോദിച്ചപ്പോൾ മോഷണക്കുറ്റം; ഹെയർ സ്റ്റൈലിസ്റ്റിന്റെ പരാതിയിൽ ക്ഷമാപണം നടത്തി പി. സരിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2024, 12:22 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: സെലിബ്രിറ്റി മേക്കോവർ ആർട്ടിസ്റ്റിനോട് സഹപ്രവർത്തകൻ മോശമായി പെരുമാറിയ സംഭവത്തിൽ ക്ഷമാപണം നടത്തി പി സരിൻ. സംഭവം താൻ അറിഞ്ഞിരുന്നുവെന്നും പ്രതികരിക്കാൻ സാവകാശം കിട്ടിയില്ലെന്നുമായിരുന്നു സരിന്റെ വിശദീകരണം. പ്രമുഖ രാഷ്‌ട്രീയ നേതാക്കളുടെയും സെലിബ്രിറ്റികളുടെയും ഹെയർ സ്റ്റൈലിസ്റ്റായി പ്രവർത്തിക്കുന്ന ബാവ പട്ടാമ്പിയാണ് സരിനെതിരെ രംഗത്തുവന്നത്.

ചെയ്ത ജോലിക്ക് കൂലി ചോദിച്ചപ്പോഴാണ് താൻ പണം മോഷ്ടിച്ചതായി ആരോപിച്ചതെന്ന് ബാവ പറയുന്നു. സരിന്റെ സഹപ്രവർത്തകനായ ബോസിനെതിരെയാണ് ബാവയുടെ പരാതി. എന്നാൽ സഹപ്രവർത്തകന്റെ ഈ പെരുമാറ്റം നിരുത്തരവാദപരമായിപ്പോയെന്നാണ് സരിന്റെ പ്രതികരണം. പണം നഷ്ടമായത് എങ്ങനെയെന്ന് അറിയില്ല, ചിലപ്പോൾ മറ്റാരെങ്കിലും എടുത്തതുമാവാം. നാല് വർഷത്തിലധികമായി തനിക്ക് ബാവയെ അറിയാമെന്നും മോഷണക്കുറ്റം അദ്ദേഹത്തിന്റെ പേരിൽ ഉന്നയിച്ചത് ശരിയായില്ലെന്നും സരിൻ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി തന്നെ ബാവ വിളിച്ചിരുന്നു. എന്നാൽ എടുക്കാൻ കഴിഞ്ഞിരുന്നില്ല. രാവിലെ തിരികെ വിളിക്കുമ്പോഴേക്കും അദ്ദേഹം പരാതിയുമായി മാധ്യമങ്ങളെ കണ്ടിരുന്നുവെന്നും സരിൻ പറഞ്ഞു. ഫോട്ടോഷൂട്ട് മുതൽ വോട്ടെണ്ണുന്നതിന് തലേന്ന് വരെ സരിനെ ഒരുക്കിയത് ബാവയാണ്. വോട്ടെണ്ണലിന്റെ തലേന്ന് ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോഴാണ് മോഷണക്കുറ്റം ആരോപിച്ചത്. 35,000 രൂപ മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം. താൻ സരിന്റെ വീട്ടിൽ നിന്ന് പോയതിന് ശേഷം പണം നഷ്ടമായതായി മനസിലായെന്നും അത് താനെടുത്തു എന്ന രീതിയിലായിരുന്നു സംസാരമെന്നുമായിരുന്നു ബാവ പറഞ്ഞത്. സംഭവത്തിൽ സരിന്റെ സഹപ്രവർത്തകനെതിരെ നിയമനടപടി സ്വീകരിക്കാനാണ് ബാവ പട്ടാമ്പിയുടെ തീരുമാനം.

 

 

 

Tags: apologycomplaintP SarinMakeover artisttheft allegationBava Pattambi
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies