ഭരണഘടനയാണ് രാജ്യത്തിന്റെ ശക്തി; ഒരു പാർട്ടിക്കും അതിന്റെ അടിത്തറ ഇളക്കാനാകില്ല; രാഷ്ട്രീയത്തിൽ നിന്ന് ഭരണഘടനയെ അകറ്റി നിർത്തുകയാണ് വേണ്ടതെന്ന് ഓം ബിർള
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭരണഘടനയാണ് രാജ്യത്തിന്റെ ശക്തി; ഒരു പാർട്ടിക്കും അതിന്റെ അടിത്തറ ഇളക്കാനാകില്ല; രാഷ്‌ട്രീയത്തിൽ നിന്ന് ഭരണഘടനയെ അകറ്റി നിർത്തുകയാണ് വേണ്ടതെന്ന് ഓം ബിർള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 10:40 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഭരണഘടനയാണ് ഈ രാജ്യത്തിന്റെ ശക്തിയെന്നും, അതിനെ രാഷ്‌ട്രീയത്തിൽ നിന്ന് അകറ്റി നിർത്തണമെന്നും ലോക്സഭാ സ്പീക്കർ ഓം ബിർള. പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ” ഭരണഘടനയാണ് ഈ രാജ്യത്തിന്റെ ശക്തി. ഭരണഘടനയിലൂടെയാണ് സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങൾ കൊണ്ടുവരാനും, സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളിലുള്ള ജനങ്ങൾക്കും തുല്യ അവകാശവും ആദരവും നേടാനായതും.

ഭരണഘടനയുടെ ആത്മാവ് എല്ലാവരേയും ഒരുമിച്ച് നിർത്താനും മുന്നോട്ട് കൊണ്ടുപോകാനുമുള്ള ശക്തി നൽകുന്നു. അതുകൊണ്ട് തന്നെ ഭരണഘടനയെ രാഷ്‌ട്രീയത്തിൽ നിന്ന് മാറ്റി നിർത്തേണ്ടതുണ്ട്. ഒരു പാർട്ടിക്കോ അവരുടെ പ്രത്യയശാസ്ത്രങ്ങൾക്കോ ഭരണഘടനയുടെ ആത്മാവിനെ തകർക്കാനാകില്ല. കാലാകാലങ്ങളിൽ ഭരണഘടനയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എന്നാൽ അതെല്ലാം ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ടും അവരുടെ ആവശ്യങ്ങൾ നടപ്പിലാക്കുന്നതിനും വേണ്ടി ഉള്ളതായിരുന്നു.

എന്നാൽ ഒരു രാഷ്‌ട്രീയ പാർട്ടിയ്‌ക്കും ഭരണഘടനയുടെ അടിത്തറയെ ഇളക്കാനാകില്ല. സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങൾക്കും, പിന്നാക്ക വിഭാഗങ്ങൾക്കും സംവരണം ആവശ്യമാണ്. അവരുടെ ജീവിതം മെച്ചപ്പെടുത്താനും സാമൂഹിക അഭിവൃദ്ധിയ്‌ക്കും വേണ്ടിയാണ് സർക്കാർ എല്ലായ്‌പ്പോഴും പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി പറയാറുണ്ട്. പാർലമെന്റിലും അംഗങ്ങളുടെ ചിന്തയും പെരുമാറ്റവും നല്ല രീതിയിലാകുന്നത് അതാത് സ്ഥാപനങ്ങളുടെ അന്തസ്സ് വർദ്ധിപ്പിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

നവംബർ 26 ഭരണഘടനാ ദിനമായി നാം ആചരിക്കുന്നുണ്ട്. അംബേദ്കറുടേയും ഭരണഘടനയ്‌ക്കായി പൊരുതിയ ജനങ്ങളുടെ ത്യാഗത്തേയും അർപ്പണത്തേയും സ്മരിക്കുന്ന ദിനം കൂടിയാണത്. 75 വർഷം നീണ്ട ജനാധിപത്യ യാത്രയിൽ നമ്മുടെ രാഷ്‌ട്രത്തിന്റെ ജനാധിപത്യവും ശക്തിപ്പെടുകയാണ് ചെയ്തത്. ഭരണഘടനാ ദിനത്തിൽ രാഷ്‌ട്രപതി ഭരണഘടനയുടെ ആമുഖം വായിക്കും. ഭരണഘടനയുടെ അടിസ്ഥാന കടമകൾ ഉറപ്പാക്കിക്കൊണ്ട് വികസിത് ഭാരത് എന്ന സ്വപ്‌നം സാക്ഷാത്കരിക്കുമെന്നും” ഓം ബിർള പറയുന്നു.

 

 

Tags: politicsom-birlaConstitutionloksabha speaker
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies