1.20 ലക്ഷം രൂപ ശമ്പളമുണ്ടായിട്ട് കാര്യമില്ല, സർക്കാർ ജോലി അല്ലല്ലോ!! മിന്നുകെട്ടിനിടെ വരനെ വേണ്ടെന്നുവച്ച് വധു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

1.20 ലക്ഷം രൂപ ശമ്പളമുണ്ടായിട്ട് കാര്യമില്ല, സർക്കാർ ജോലി അല്ലല്ലോ!! മിന്നുകെട്ടിനിടെ വരനെ വേണ്ടെന്നുവച്ച് വധു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 09:54 pm IST
AI image

AI image

Facebook
Twitter
WhatsAppTelegram

വിവാഹച്ചടങ്ങ് നടക്കുന്നതിനിടെ വരനെ വേണ്ടെന്നുവച്ച് വധു. സർക്കാർ ജോലിയില്ലെന്ന് അറിഞ്ഞതോടെയാണ് ചടങ്ങുകൾ പകുതിക്ക് വച്ച് നിർത്തി വധു വിവാഹത്തിൽ നിന്ന് പിന്മാറിയത്. പ്രതിമാസം 1,20,000 രൂപ ശമ്പളം വാങ്ങുന്നുണ്ടെങ്കിലും അതിൽ കാര്യമില്ലെന്നും വരൻ സർക്കാർ ജോലിക്കാരനാണെന്ന് കരുതിയാണ് വിവാഹത്തിന് സമ്മതിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് വിവാഹത്തിൽ നിന്ന് വധു പിന്മാറിയത്. ഉത്തർപ്രദേശിലെ ഫറൂഖാബാദിലാണ് വിചിത്രമായ സംഭവം നടന്നത്. ഇതോടെ വധുവില്ലാതെ വരൻ മടങ്ങിപ്പോവുകയായിരുന്നു.

ഛത്തീസ്​ഗഡിലെ ബൽറാംപൂരിൽ നിന്നുള്ള എൻജിനീയറായിരുന്നു വരൻ. യുവാവിന് സർക്കാർ ജോലിയാണെന്നും ആറ് പ്ലോട്ട് സ്ഥലം സ്വന്തമായുണ്ടെന്നും പെൺവീട്ടുകാരോട് കല്യാണബ്രോക്കർ പറഞ്ഞിരുന്നു. കല്യാണം ഉറപ്പിച്ചതിന് പിന്നാലെ മിന്നുകെട്ടിനായി വരനും കുടുംബവും പെൺവീട്ടിലെത്തി. തലേന്ന് ചടങ്ങുകൾ നടക്കുന്നതിനിടെ വരനും വധുവും പരസ്പരം ഹാരം ചാർത്തുന്ന ‘ജമൈല’ സെറിമണിയും നടന്നു. ഇതിന് പിന്നാലെയാണ് വധു സത്യാവസ്ഥ അറിഞ്ഞത്. തനിക്ക് ഈ പയ്യനെ വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന് വാശിപിടിച്ചതോടെ പെൺവീട്ടുകാരും വരന്റെ കുടുംബവും അമ്പരന്നു.

തനിക്ക് 1,20,000 ശമ്പളമുണ്ടെന്ന് പറഞ്ഞ വരൻ, ഇതിന്റെ സാലറി-സ്ലിപ് അടക്കം വധുവിനെ കാണിച്ചു. എന്നിട്ടും ”സർക്കാർ ജോലിയില്ല” എന്ന കാരണത്താൽ വരനെ നിരസിക്കുകയായിരുന്നു പെൺകുട്ടി. ഇതോടെ വരനും കുടുംബവും ഛത്തീസ്​ഗഡിലേക്ക് മടങ്ങി. സംഭവത്തിൽ വരന്റെ കുടുംബത്തിന് പരാതിയില്ലെന്ന് പൊലീസ് അറിയിച്ചു.

Tags: UPbrideGROOMgovt jobBride Rejects Groom
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies