75ാം ഭരണഘടനാ ദിനം ആഘോഷിക്കാനൊരുങ്ങി രാജ്യം; പാർലമെന്റിലെ ചടങ്ങിൽ രാഷ്ട്രപതി ആമുഖം വായിക്കും; സംസ്‌കൃതം, മൈഥിലി ഭാഷകളിൽ ഭരണഘടന പുറത്തിറക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

75ാം ഭരണഘടനാ ദിനം ആഘോഷിക്കാനൊരുങ്ങി രാജ്യം; പാർലമെന്റിലെ ചടങ്ങിൽ രാഷ്‌ട്രപതി ആമുഖം വായിക്കും; സംസ്‌കൃതം, മൈഥിലി ഭാഷകളിൽ ഭരണഘടന പുറത്തിറക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2024, 06:24 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യം ഇന്ന് 75ാം ഭരണഘടനാ ദിനം ആചരിക്കുന്നു. ഭരണഘടന രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഡോ.ബി.ആർ.അംബേദ്കറുടെ ജന്മവാർഷിക ദിനത്തോടനുബന്ധിച്ചാണ് ‘സംവിധാൻ ദിവസ്’ എന്ന പേരിൽ രാജ്യം ഭരണഘടനാ ദിനം ആചരിക്കുന്നത്. നിയമദിനം എന്ന പേരിൽ ആഘോഷിച്ചിരുന്ന ഈ ദിവസം 2015ലാണ് കേന്ദ്രസർക്കാർ ഭരണഘടനാ ദിനമായി പുനർനാമകരണം ചെയ്തത്. 2015 അംബേദ്കറുടെ 125ാം ജന്മവാർഷിക ദിനം കൂടിയായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് സർക്കാർ ഈ ആശയം മുന്നോട്ടു വെച്ചത്.

1949 നവംബർ 26നാണ് ഇന്ത്യൻ ഭരണഘടനയ്‌ക്ക് ഭരണഘടനാ നിർമാണസഭയുടെ അംഗീകാരം ലഭിച്ചത്. പിന്നീട് 1950 ജനുവരി 26നാണ് ഭരണഘടന പ്രാബല്യത്തിൽ വരുന്നത്. പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ രാവിലെ 11 മണിയ്‌ക്ക് രാഷ്‌ട്രപതി ദ്രൗപദി മുർമു എത്തുന്നതോടെയാണ് ഭരണഘടനാ വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമാകുന്നത്. ലോക്‌സഭാ സ്പീക്കർ ഓം ബിർളയും, ഉപരാഷ്‌ട്രപതിയും രാജ്യസഭാദ്ധ്യക്ഷനുമായ ജഗ്ദീപ് ധൻകറും സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഭരണഘടനയുടെ ആത്മാവെന്ന് വിശേഷിപ്പിക്കുന്ന ആമുഖം രാഷ്‌ട്രപതി സഭയിൽ വായിക്കും.

ഭരണഘടനയുടെ രൂപീകരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഹ്രസ്വചിത്ര പ്രദർശനവും ഇതോടനുബന്ധിച്ച് ഉണ്ടാകും. ഭരണഘടന അംഗീകരിച്ച ദിവസത്തിന്റെ ഓർമ്മയ്‌ക്കായി സ്റ്റാമ്പും നാണയവും ഇന്ന് പുറത്തിറക്കും. സംസ്‌കൃതം, മൈഥിലി എന്നീ ഭാഷകളിൽ കൂടി ഭരണഘടന ഇന്ന് പുറത്തിറക്കും. ഇതിന് പുറമെ ഭരണഘടനയുടെ മൂല്യങ്ങൾ എടുത്ത് കാണിക്കുന്ന പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിലുണ്ടാകും. ഇതിന് പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും ഭരണഘടനയുടെ ആമുഖം വായിക്കാനും constitution75.com എന്ന വൈബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യാനും കേന്ദ്രസർക്കാർ ആഹ്വാനം ചെയ്തു.

 

 

 

Tags: Parliamentpresident of indiaConstitution Day Of Indiagrand ceremony
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies