ശബരിമലയിൽ ദർശനം നടത്തി മടങ്ങുകയായിരുന്ന ഭിന്നശേഷിക്കാരനെ ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു; തമിഴ്‌നാട്ടിൽ കാട്ടിലകപ്പെട്ട തീർത്ഥാടകന് തുണയായി കേരള പൊലീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയിൽ ദർശനം നടത്തി മടങ്ങുകയായിരുന്ന ഭിന്നശേഷിക്കാരനെ ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു; തമിഴ്‌നാട്ടിൽ കാട്ടിലകപ്പെട്ട തീർത്ഥാടകന് തുണയായി കേരള പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2024, 06:58 am IST
FacebookTwitterWhatsAppTelegram

കുമളി: തമിഴ്‌നാട്ടിൽ ആളൊഴിഞ്ഞ സ്ഥലത്ത് അകപ്പെട്ട ഭിന്നശേഷിക്കാരനായ ശബരിമല തീർത്ഥാടകന് സഹായം ലഭ്യമാക്കി കേരള പൊലീസ്. ഈ മാസം 17ന് ശബരിമലയിൽ ദർശനം നടത്തിയ ശേഷം മടങ്ങിയ കർണാടക സ്വദേശിയും ഭിന്നശേഷിക്കാരനുമായ പരശുരാമനാണ് വിജനമായ പ്രദേശത്ത് കുടുങ്ങിപ്പോയത്. മണ്ണിട്ട വഴിയിലെ ചെളിയിൽ ഇദ്ദേഹത്തിന്റെ മുച്ചക്രവാഹനം താഴ്ന്ന് പോവുകയായിരുന്നു. ശബരിമലയിൽ നിന്ന് തിരിച്ച് കർണാടകയിലേക്ക് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയാണ് പരശുരാമൻ പോയത്.

കുമളിയിൽ വെച്ച് ഹൈവേയിൽ നിന്ന് മാറി മറ്റൊരു എളുപ്പവഴി ഗൂഗിൾ മാപ്പ് കാണിച്ച് തന്നതോടെ അദ്ദേഹം ആ വഴി തെരഞ്ഞെടുത്തു. വിജനമായ വഴിയായിരുന്നു ഇത്. രാത്രിയായതും മറ്റൊരു തടസ്സമായി. ഈ വഴി അധികദൂരം പോകുന്നതിന് മുൻപ് അദ്ദേഹത്തിന്റെ മുച്ചക്രവാഹനം ചെളിയിൽ താഴ്ന്നു. ഒറ്റപ്പെട്ട ഇടത്താണെന്ന് മനസിലായതോടെ ഇദ്ദേഹം പൊലീസിന്റെ സഹായം തേടുകയായിരുന്നു. കേരളത്തിലാണെന്ന് കരുതി കേരള പൊലീസിനെ ബന്ധപ്പെടാനുള്ള വഴിയാണ് ഗൂഗിളിൽ തിരഞ്ഞത്. അങ്ങനെ ലഭിച്ച നമ്പറിലൂടെ ഇടുക്കി ജില്ലയിലെ കാഞ്ഞാർ പൊലീസ് സ്റ്റേഷനിലാണ് പരശുരാമൻ സഹായത്തിനായി വിളിച്ചത്.

രാത്രി സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ കന്നഡ ഭാഷയിലെ സഹായാഭ്യർത്ഥന മനസ്സിലാക്കാൻ പ്രയാസപ്പെട്ടു. സ്റ്റേഷനിലുണ്ടായിരുന്ന സിപിഒ ഹരീഷ് തന്റെ മൊബൈൽ നമ്പർ പരശുരാമന് നൽകി അതിലേക്ക് ലൊക്കേഷൻ അയച്ചു നൽകാൻ ആവശ്യപ്പെട്ടു. ലൊക്കേഷൻ പരിശോധിച്ചപ്പോൾ അദ്ദേഹം 180 കിലോമീറ്റർ അകലെ തമിഴ്‌നാട് പരിധിയിലാണെന്ന് മനസ്സിലായി. അവിടേക്ക് വിളിച്ച് സഹായം തേടാനായി വിളിക്കേണ്ട നമ്പറും മറ്റു വിവരങ്ങളും നൽകി. എന്നാൽ തമിഴ്‌നാട്ടിൽ നിന്ന് സഹായം ലഭ്യമായില്ലെന്ന് അറിയിച്ചുകൊണ്ട് വീണ്ടും കാഞ്ഞാർ പൊലീസ് സ്റ്റേഷനിലേക്ക് അദ്ദേഹം വിളിച്ചു.

ഇടുക്കി ജില്ലാ ആൻറി നാർക്കോട്ടിക്ക് വിഭാഗത്തിൽ പ്രവർത്തിക്കുന്ന മഹേഷ് ഈഡൻ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ തമിഴ്‌നാട് പൊലീസിനെ ബന്ധപ്പെട്ട് ലൊക്കേഷൻ നൽകി സഹായം അഭ്യർത്ഥിക്കാൻ ശ്രമിച്ചു. തുടർന്ന് രാത്രിയോടെ തമിഴ്‌നാട് പൊലീസിന്റെ സഹായം പരശുരാമന് ലഭിക്കുകയും ചെയ്തു. സഹായം അഭ്യർത്ഥിച്ചത് കേരളത്തിന് പുറത്ത് നിന്നായിരുന്നിട്ടും, തനിക്ക് എല്ലാപിന്തുണയും നൽകിയതിൽ നന്ദി അറിയിച്ച പരശുരാമൻ കാഞ്ഞാർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി തന്നെ സഹായിച്ച പൊലീസുകാരെ കാണുകയും ചെയ്തു. കാഞ്ഞാർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഷീബ ശേഖർ, എസ്.സി.പി.ഒ ഹരീഷ് ബാബു, സി.പി.ഒ ഷിജിന ജെ.ഐ, ഇടുക്കി ഡാൻസാഫിലെ സി.പി.ഒ മഹേഷ് ബാബു എന്നിവരുടെ പ്രവർത്തനമാണ് പരശുരാമന് രക്ഷയായത്.

 

 

Tags: Kerala Policegoogle mapPilgrimagetamilnadu police
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies