ആലപ്പുഴ; ബിജെപി ആലപ്പുഴ മുൻ ജില്ലാ അധ്യക്ഷൻ വി.എസ്. വിജയകുമാർ അന്തരിച്ചു. 1991 മുതൽ 96 വരെയാണ് ബിജെപിയുടെ ജില്ലാ അദ്ധ്യക്ഷ പദവി വഹിച്ചത്.
1991 ൽ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലും 1987 ൽ കുട്ടനാട് നിയമസഭാ മണ്ഡലത്തിലും സ്ഥാനാർത്ഥിയായിരുന്നു. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ഉൾപ്പെടെയുളള നേതാക്കൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ആദരാഞ്ജലി അർപ്പിച്ചു.















