ട്രംപ് ബുദ്ധിമാനും പരിചയ സമ്പന്നനുമായ രാഷ്ട്രീയ നേതാവ്; പക്ഷേ ജാഗ്രത വേണം, അദ്ദേഹം സുരക്ഷിതനാണെന്ന് കരുതുന്നില്ലെന്ന് വ്‌ളാഡിമിർ പുടിൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ട്രംപ് ബുദ്ധിമാനും പരിചയ സമ്പന്നനുമായ രാഷ്‌ട്രീയ നേതാവ്; പക്ഷേ ജാഗ്രത വേണം, അദ്ദേഹം സുരക്ഷിതനാണെന്ന് കരുതുന്നില്ലെന്ന് വ്‌ളാഡിമിർ പുടിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 06:49 am IST
FacebookTwitterWhatsAppTelegram

മോസ്‌കോ: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ട്രംപ് പരിചയസമ്പന്നനും ബുദ്ധിമാനുമായ രാഷ്‌ട്രീയ നേതാവാണെന്നാണ് പുടിൻ പ്രശംസിച്ചത്. എന്നാൽ തുടർച്ചയായി അദ്ദേഹത്തിന് നേരെയുണ്ടാകുന്ന വധശ്രമങ്ങൾക്ക് ശേഷം ട്രംപ് സുരക്ഷിതനാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും പുടിൻ പറയുന്നു.

ജൂലൈയിൽ പെൻസിൽവാനിയയിലുണ്ടായ വധശ്രമത്തിൽ ട്രംപിന് പരിക്കേറ്റിരുന്നു. ഇതിന് ശേഷം സെപ്തംബറിൽ ഫ്‌ളോറിഡയിലെ ഗോൾഫ് കോഴ്‌സിൽ വച്ചും ട്രംപിന് നേരെ ആക്രമണശ്രമം നടന്നിരുന്നു. അമേരിക്കൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഇടയിൽ നടന്ന ഈ സംഭവങ്ങൾ തന്നെ വളരെ അധികം ഞെട്ടിച്ചുവെന്നും പുടിൻ പറയുന്നു. കസാഖിസ്ഥാനിൽ വച്ച് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

” തികച്ചും അപരിഷ്‌കൃതമായ രീതിയിൽ അവർ ട്രംപിനെ നേരിട്ടുവെന്നേ എനിക്ക് പറയാൻ സാധിക്കൂ. അതും ഒന്നിലധികം തവണ വധശ്രമം വരെ ഉണ്ടായി. എന്റെ അഭിപ്രായത്തിൽ ട്രംപ് ഇപ്പോഴും സുരക്ഷിതനല്ല. യുഎസിന്റെ ചരിത്രത്തിൽ അത്തരത്തിൽ ദൗർഭാഗ്യകരമായ നിരവധി സംഭവങ്ങൾ നടന്നിട്ടുണ്ട്. പക്ഷേ ട്രംപ് ബുദ്ധിമാനാണ്. അദ്ദേഹം ഇതിലെല്ലാം ജാഗ്രത പുലർത്തുകയും, ഇക്കാര്യങ്ങളെല്ലാം വ്യക്തമായി മനസിലാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നതെന്നും” പുടിൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത് ട്രംപിന്റെ കുടുംബത്തിനെതിരെ രാഷ്‌ട്രീയ എതിരാളികൾ ഉന്നയിച്ച വിമർശനങ്ങൾ തന്നെ ഞെട്ടിച്ചുവെന്നും പുടിൻ പറയുന്നു. ” ട്രംപിന്റെ കുടുംബത്തേയും കുട്ടികളേയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത് രാഷ്‌ട്രീയ എതിരാളികൾ വ്യക്തിഹത്യ നടത്തിയിരുന്നു. അത് വളരെ അരോചകമായി തോന്നി. അത്തരം രീതിയിൽ റഷ്യയിലെ കൊള്ളസംഘങ്ങൾ പോലും ഉപയോഗിക്കാറില്ല. യുക്രെയ്ൻ വിഷയത്തിൽ ട്രംപ് പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്നാണ് കരുതുന്നത്. യുഎസുമായി റഷ്യ ചർച്ചകൾക്ക് തയ്യാറാണെന്നും” പുടിൻ വ്യക്തമാക്കി.

 

 

Tags: US President-elect Donald TrumpPutin praised TrumpTrumpUSRussiaputindonald trumpVladimir PutinRussian President Vladimir Putin
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies