കണ്ണുപോലും മഞ്ഞളിക്കും!! കണ്ടെത്തിയത് ഏഴ് ലക്ഷം കോടിയുടെ സ്വർണശേഖരം; ലോകത്തിലെ ഏറ്റവും വലുത്
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കണ്ണുപോലും മഞ്ഞളിക്കും!! കണ്ടെത്തിയത് ഏഴ് ലക്ഷം കോടിയുടെ സ്വർണശേഖരം; ലോകത്തിലെ ഏറ്റവും വലുത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 04:51 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തെ ഏറ്റവും വലിയ സ്വർണശേഖരം ചൈനയിൽ കണ്ടെത്തി. 83 ബില്യൺ ഡോളർ (ഏഴ് ലക്ഷം കോടി) വിലമതിപ്പുള്ള സ്വർണശേഖരമാണ് കണ്ടെത്തിയത്. ലോകത്ത് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലുതാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആയിരം മെട്രിക് ടൺ ഉയർന്ന നിലവാരമുള്ള സ്വർണ അയിരാണ് ഇവിടെയുള്ളത്. നേരത്തെ ഈ റെക്കോർഡ് സൗത്ത് ആഫ്രിക്കയ്‌ക്കായിരുന്നു. ദക്ഷിണാഫ്രിക്കയിൽ സ്ഥിതിചെയ്യുന്ന ഖനിയിൽ (South Deep mine) നിന്ന് 900 മെട്രിക് ടൺ അയിര് കണ്ടെത്തിയ റെക്കോർഡാണ് ചൈനയിലെ ശേഖരം പഴങ്കഥയാക്കിയത്.

പിം​ഗ്ജിയാം​ഗ് കൗണ്ടിയിലാണ് അത്ഭുതപ്പെടുത്തുന്ന ഈ സ്വർണശേഖരമുള്ളതെന്ന് ഹുനാൻ പ്രവിശ്യയിലെ ജിയോളജിക്കൽ ബ്യൂറോ അറിയിച്ചു. രണ്ട് കിലോമീറ്റർ ആഴത്തിൽ 40 സ്വർണ വെയ്നുകളാണ് അവിടെ കണ്ടെത്തിയത്. ഇതിൽ മാത്രം 300 മെട്രിക് സ്വർണം അടങ്ങിയിരിക്കാമെന്നാണ് വിലയിരുത്തൽ. ഓരോ മെട്രിക് ടൺ അയിരിൽ നിന്നും 138 ഗ്രാം വരെ സ്വർണം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ഭൂഗർഭ ഖനികളിൽ നിന്നുള്ള അയിരിൽ 8 ഗ്രാമിൽ കൂടുതൽ സ്വർണം അടങ്ങിയിട്ടുണ്ടെങ്കിൽ അത് ഉയർന്ന നിലവാരമുള്ളതായി കണക്കാക്കും.

ദശലക്ഷക്കണക്കിന് വർഷങ്ങളോളം തുടർച്ചയായി സ്വർണത്തിന്റെ അംശമുള്ള ദ്രാവകങ്ങൾ പാറകളിലൂടെ ചലിക്കുന്നതിന്റെ ഫലമായാണ് സ്വർണ ശേഖരങ്ങൾ രൂപപ്പെടുന്നതെന്ന് പറയപ്പെടുന്നു. 3 ‍ഡി മോഡലിം​ഗ് ഉപയോ​ഗിച്ച് ഖനനം നടത്താൻ ശ്രമിക്കുകയാണെങ്കിൽ ഇവിടെ നിന്ന് കൂടുതൽ നിക്ഷേപം കണ്ടെത്താൻ സാധിച്ചേക്കുമെന്നാണ് സൂചന. അതിനാൽ ഖനനത്തിനായി നൂതന സാങ്കേതിക വിദ്യകൾ പ്രയോ​ഗിക്കാനാണ് അധികൃതരുടെ നീക്കം.

Tags: ChinaGoldGold deposits
Share
Tweet
SendShare

More News from this section

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

ബാലിയിലെ വിശുദ്ധ ചടങ്ങിനെ അധിക്ഷേപിച്ച വീഡിയോ; സ്വിസ് പൗരന് ഒരു വര്‍ഷം തടവ്

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; ധ്യാനത്തിലായിരുന്ന 14 പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

സ്വർണം തേടി ഭൂമിക്കടിയിലേക്ക് ഇറങ്ങിയവർക്ക് ദുരന്താന്ത്യം; മധ്യ ആഫ്രിക്കയിലെ ഖനിത്തകർച്ചയിൽ മരണം 107, അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

Latest News

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ; ജയിച്ചാല്‍ മാത്രം പോരാ

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

പന്തിന് റെക്കോര്‍ഡ് നേട്ടം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ഇന്ത്യന്‍ താരം

‘100 ദിവസം, 5 ഗ്യാരന്റി, ആകെ നടപ്പാക്കിയത് ഒന്ന് മാത്രം; സർക്കാരിന്റെ ‘പ്രോഗ്രസ് കാർഡിൽ വട്ടപൂജ്യം’; യു.ഡി.എഫ് സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

ബോൾട്ടിന്റെ ലോക റെക്കോർഡിനേക്കാൾ വേഗത്തിൽ ഓടി റോബോട്ടുകൾ; 100 മീറ്റർ 9.39 സെക്കൻഡിൽ

ചണ്ഡിഗഢിൽ വൻ ഭീകരാക്രമണ നീക്കം തകർത്തു; നിരോധിത ഖലിസ്ഥാനി സംഘടനയായ ബബ്ബർ ഖൽസയുമായി ബന്ധമുള്ള മൂന്ന് യുവാക്കൾ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies