ബഹിരാകാശത്ത് ലെറ്റൂസ് കൃഷിയുമായി സുനിത വില്യംസ്; കഴിക്കാനല്ല, പിന്നെയോ...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബഹിരാകാശത്ത് ലെറ്റൂസ് കൃഷിയുമായി സുനിത വില്യംസ്; കഴിക്കാനല്ല, പിന്നെയോ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2024, 01:45 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ വംശജയും നാസയുടെ ബഹിരാകാശ സഞ്ചാരിയുമായ സുനിത വില്യംസ്, അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ‘പെട്ടതോടെ’ ​ഗഹനമായ ഗവേഷണങ്ങളിൽ മുഴുകിയിരിക്കുകയാണ്. മൈക്രോ​ഗ്രാവിറ്റിയിൽ റൊമെയ്ൻ ലെറ്റൂസ് ( Romaine Lettuce) വളർത്തിയെടുക്കാനാണ് ഇപ്പോൾ സുനിതയുടെ ശ്രമം. വ്യത്യസ്ത അളവിൽ വെള്ളമൊഴിച്ചു നൽകുമ്പോൾ സസ്യത്തിന്റെ വളർച്ചയെ ഏതെല്ലാം രീതിയിൽ ബാധിക്കുമെന്ന് കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്കും ഭൂമിയിൽ സാധ്യമാകുമോയെന്ന് പരിശോധിക്കുന്ന പല കാർഷിക മുന്നേറ്റങ്ങൾക്കും ഈ പരീക്ഷണം നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

ബഹിരാകാശത്തും നമ്മുടെ ഭൂമിയിലും ഭക്ഷ്യ ഉത്പാദന സാങ്കേതിക വിദ്യകൾ മെച്ചപ്പെടുത്താൻ സുനിതയുടെ ​ഗവേഷണം സഹായിച്ചേക്കും. സസ്യത്തിന് വ്യത്യസ്ത അളവിൽ ഈർപ്പം നൽകുമ്പോൾ അതിനുണ്ടാകുന്ന വളർച്ചയിലെ വ്യത്യാസം രേഖപ്പെടുത്തുന്നതിനൊപ്പം സസ്യത്തിന്റെ പോഷകഘടകങ്ങളിൽ മാറ്റം വരുമോയെന്ന് കണ്ടെത്തുക കൂടിയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. ഡിസ്ട്രിബ്യൂഷൻ റിസർവോയറിൽ നിന്ന് ജലസാമ്പിളുകൾ ശേഖരിച്ചാണ് ലെറ്റൂസ് പ്ലാന്റിന് സുനിത വെള്ളം നൽകുന്നത്.

ലെറ്റൂസ് പരീക്ഷണത്തിൽ നിന്നുള്ള കണ്ടെത്തലുകൾ ഏറെ നിർണായകമാണെന്നാണ് കരുതപ്പെടുന്നത്. ദീർഘകാലത്തെ ബഹിരാകാശ ദൗത്യങ്ങളിൽ പങ്കാളിയാകുന്ന യാത്രികർക്ക് ബഹിരാകാശ ആവാസ വ്യവസ്ഥയിൽ സുസ്ഥിരമായ ഭക്ഷ്യ ഉത്പാദനം വലിയ വെല്ലുവിളിയാണ്. ദീർഘനാളത്തേക്കുള്ള ഭക്ഷണം ഭൂമിയിൽ നിന്ന് കൊണ്ടുപോവുകയെന്നത് പ്രയാസമാണെന്നിരിക്കെ സസ്യവളർച്ച സംബന്ധിച്ച ഇത്തരം ​ഗവേഷണങ്ങൾ സഹായകമാകും.

ലെറ്റൂസിനെ വളർത്തുക മാത്രമല്ല, നിരവധി മറ്റ് പ്രവർത്തനങ്ങളും സുനിത അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ചെയ്യുന്നുണ്ട്. സഹയാത്രികനായ ഹേഗിന്റെ രക്തക്കുഴലുകളുടെ ആരോ​ഗ്യം പരിശോധിക്കാൻ അൾട്രാസൗണ്ട് സ്കാൻ ഉൾപ്പടെയുള്ള മെഡിക്കൽ ടെസ്റ്റുകൾ ചെയ്യുന്ന പ്രവർത്തനങ്ങളിലും സുനിത വില്യംസ് പങ്കാളിയാണ്. ദീർഘകാല ബഹിരാകാശ ദൗത്യങ്ങളിൽ ഏർപ്പെടുമ്പോൾ ബഹിരാകാശ യാത്രികരുടെ ആരോ​ഗ്യത്തിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കുകയാണ് സംഘം.

Tags: Sunita WilliamsRomaine LettuceLettuceSPACE
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies