ഇതൊന്ന് ദിവസവും കഴിച്ചുനോക്കൂ..; ലുക്കിലല്ല, വർക്കിലാണ് കാര്യമെന്ന് ബോധ്യമാകും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇതൊന്ന് ദിവസവും കഴിച്ചുനോക്കൂ..; ലുക്കിലല്ല, വർക്കിലാണ് കാര്യമെന്ന് ബോധ്യമാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2024, 04:36 pm IST
FacebookTwitterWhatsAppTelegram

വെളുത്തുള്ളിയുടെ ​ഗുണങ്ങളെക്കുറിച്ച് എല്ലാവർക്കുമറിയാം. എന്നാൽ കറുത്ത വെളുത്തുള്ളി നൽകുന്ന ആരോ​ഗ്യ​ഗുണങ്ങളെക്കുറിച്ച് പലർക്കും അറിയണമെന്നില്ല. പൊതുവെ ജനങ്ങൾക്കിടയിൽ അത്ര സുപരിചിതമല്ലാത്ത ഒന്നാണ് ബ്ലാക്ക് ​ഗാർളിക് (Black Garlic) എന്ന് വിളിക്കുന്ന കറുത്ത വെളുത്തുള്ളി.

നിയന്ത്രിതമായ ഉയർന്ന താപനിലയിൽ ആഴ്ചകളോളം സൂക്ഷിച്ച് തയ്യാറാക്കുന്ന ഒന്നാണ് ബ്ലാക്ക് ​ഗാർളിക്. ഫെർമെന്റേഷൻ പ്രക്രിയക്ക് ശേഷം ലഭിക്കുന്ന വെളുത്തുള്ളി കറുത്ത നിറമാവുകയും മൃദുലമായ രൂപത്തിൽ ലഭിക്കുകയും ചെയ്യും. ചെറിയൊരു മധുരവും അൽപം പുളിയും നിറഞ്ഞ രുചിയിലേക്ക് വെളുത്തുള്ളി മാറുന്നു. ഫെർമെന്റേഷൻ പ്രക്രിയക്കിടെ വെളുത്തുള്ളിക്ക് സംഭവിക്കുന്ന മാറ്റങ്ങളാണ് ഇതിന്റെ ആരോ​ഗ്യ​ഗുണങ്ങൾ വർദ്ധിപ്പിക്കുന്നത്.

നിരവധി വിഭവങ്ങൾ തയ്യാറാക്കുന്നതിന് ബ്ലാക്ക് ​ഗാർളിക് ഉപയോ​ഗിക്കാം. ചില ഡിഷുകൾക്ക് ടോപ്പിം​ഗ് ആയി വിതറാനും സാലഡിന് വേണ്ട മയോണൈസിൽ ചേർക്കാനും സോസുകൾ തയ്യാറാക്കാനും ചുട്ടെടുക്കുന്ന കോഴി, മത്സ്യം എന്നിവയിൽ ചേർക്കാനുമെല്ലാം കറുത്ത വെളുത്തുള്ളി ഉപയോ​ഗിക്കാവുന്നതാണ്. കറുത്ത വെളുത്തുള്ളി ചതച്ച് പേസ്റ്റ് രൂപത്തിലാക്കി ചീസിൽ ചേർത്ത് ബ്രഡിൽ പുരട്ടിയും കഴിക്കാവുന്നതാണ്.

കറുത്ത വെളുത്തുള്ളി നിരവധി ആരോഗ്യ ​ഗുണങ്ങൾ നൽകുമെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും ഈ കണ്ടെത്തലുകൾ പൂർണ്ണമായി സ്ഥിരീകരിക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണെന്നാണ് പറയപ്പെടുന്നത്.

കറുത്ത വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങൾ:

ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് കറുത്ത വെളുത്തുള്ളി. ഇത് ശരീരത്തെ കൂടുതൽ ആരോ​ഗ്യപരമായിരിക്കാൻ സഹായിക്കുന്നു.

കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും കറുത്ത വെളുത്തുള്ളി നല്ലതാണ്. S-allyl cysteine ​​പോലുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങളുടെ സാന്നിധ്യമാണ് ഇതിന് സഹായിക്കുന്നത്.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് പൊതുവേ പേരുകേട്ടതാണ് വെളുത്തുള്ളി. കറുത്ത വെളുത്തുള്ളിയാകുമ്പോൾ അതിന്റെ ഫലവും കൂടുന്നു.

പ്രമേഹ രോ​ഗികൾക്ക് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ കറുത്ത വെളുത്തുള്ളി സഹായിക്കും. മാത്രവുമല്ല ഇതിലുള്ള S-allyl cysteine, allicin തുടങ്ങിയ സംയുക്തങ്ങൾ കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുമെന്നാണ് പറയപ്പെടുന്നത്.

Tags: GarlicHealth benefitsBlack Garlic
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies