ഹൈദരബാദ്: എംഡിഎംഎയുമായി കൊറിയോഗ്രാഫറും സുഹൃത്തുക്കളും പിടിയിൽ. കൻഹ മാസ്റ്റർ എന്നറിയപ്പെടുന്ന കൻഹ മൊഹന്തിയെയാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. മദാപൂരിലെ ഒയോ ഹോട്ടലിൽ രാസലഹരി പാർട്ടി നടത്തുന്നതിനിടെയാണ് പിടിയിലായത്.
പ്രതികളിൽ നിന്ന് 18 ഗ്രാം എംഡിഎംഎ, കഞ്ചാവ്, ആറ് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. കൻഹയും സംഘവും ബെംഗളൂരുവിൽ കുറഞ്ഞ വിലയ്‌ക്ക് മയക്കുമരുന്ന് വാങ്ങി ഹൈദരാബാദിൽ വിൽപ്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. അടുത്ത കാലത്തായി തെലുങ്ക് സിനിമ-ടെലിവിഷൻ രംഗത്തെ പല പ്രമുഖരും മയക്കുമരുന്ന് കേസുകളിൽ കുടുങ്ങിയിട്ടുണ്ട്.
ഒഡീഷയിലെ ഭുവനേശ്വർ സ്വദേശിയായ കൻഹ മൊഹന്തി (24) ഹൈദരാബാദ് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. പ്രശസ്ത തെലുങ്ക് ടെലിവിഷൻ ഷോയായ ‘ധീ’യിൽ നൃത്തസംവിധായകനായി മൊഹന്തി പ്രവർത്തിച്ചു. കൻഹയൊടൊപ്പം അറസ്റ്റിലായ ഒരാൾ ആർക്കിടെക്റ്റാണ്. മറ്റേയാൾ ഷെയർ ബ്രോക്കറാണ്.