മകനെ 'പുഷ്പ' എന്നാണ് വിളിച്ചിരുന്നത്, അല്ലുവിന്റെ വലിയ ഫാനാണ്, മകന് വേണ്ടിയാണ് അവിടേക്ക് പോയത്: ഭാര്യയുടേ വേർപാടിൽ മനംനൊന്ത് ഭർത്താവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മകനെ ‘പുഷ്പ’ എന്നാണ് വിളിച്ചിരുന്നത്, അല്ലുവിന്റെ വലിയ ഫാനാണ്, മകന് വേണ്ടിയാണ് അവിടേക്ക് പോയത്: ഭാര്യയുടേ വേർപാടിൽ മനംനൊന്ത് ഭർത്താവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2024, 06:47 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ആരാധകരുടെ ആവേശം വാനോളം ഉയർത്തി പുഷ്പ-2 റിലീസായപ്പോൾ ഹൈദരാബാദ് നഗരം സാക്ഷിയായത് ദാരുണമായ അപകടത്തിനായിരുന്നു. പ്രീമിയർ ഷോയ്‌ക്കായി തീയേറ്ററിലെത്തിയ അല്ലു അർജുനെ കാണാൻ ജനങ്ങൾ തടിച്ചുകൂടിയത് വൻ ദുരന്തത്തിൽ കലാശിച്ചു. തിക്കിലും തിരക്കിലും അകപ്പെട്ട് മരിച്ച രേവതി എന്ന 35-കാരിയുടെ കുടുംബം ദുരന്തത്തിന്റെ നടുക്കത്തിൽ നിന്ന് ഇപ്പോഴും വിട്ടുമാറിയിട്ടില്ല.

ഒമ്പത് വയസുള്ള മകനും ഏഴ് വയസുള്ള മകളുമാണ് രേവതിക്കുള്ളത്. മകന്റെ ആ​ഗ്രഹപ്രകാരം തീയേറ്ററിൽ എത്തിയതായിരുന്നു തങ്ങളെന്നും രേവതിയുടെ വേർപാട് സഹിക്കാൻ കഴിയുന്നില്ലെന്നും ഭർത്താവ് ഭാസ്കർ പ്രതികരിച്ചു. 9 വയസുള്ള മകൻ അല്ലു അർജുന്റെ വലിയ ആരാധകനായതിനാൽ മകന് വേണ്ടിയായിരുന്നു പ്രീമിയർ ഷോയ്‌ക്ക് എത്തിയതെന്ന് ഭാസ്കർ പറഞ്ഞു. ദുരന്തത്തിൽ പരിക്കേറ്റ മകനും മകളും നിലവിൽ ചികിത്സയിലാണ്.

“ഞങ്ങളുടെ മകൻ, ശ്രീ തേജ, അവൻ അല്ലു അർജുന്റെ വലിയ ആരാധകനാണ്. ഞങ്ങൾ സിനിമയ്‌ക്ക് വന്നത് അവന് വേണ്ടി മാത്രമായിരുന്നു. തേജയെ എല്ലാവരും പുഷ്പ എന്നാണ് വിളിക്കാറുള്ളത്. അവന് അത്രയ്‌ക്ക് ഇഷ്ടമായിരുന്നു അല്ലു അർജുനെ.. പക്ഷെ എന്റെ ഭാര്യയുടെ വിയോ​ഗം എനിക്ക് താങ്ങാനാവുന്നില്ല”- ഭാസ്കർ കരഞ്ഞുകൊണ്ട് പറഞ്ഞു.

ബുധനാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. സം​ഗീത സംവിധായകൻ ദേവി ശ്രീ പ്രസാദിനൊപ്പം പ്രീമിയർ ഷോയ്‌ക്ക് എത്തിയ അല്ലു അർജുനെ കാണാൻ ‘സന്ധ്യ’ തീയേറ്ററിന് സമീപം ജനങ്ങൾ തടിച്ചുകൂടിയിരുന്നു. ജനക്കൂട്ടം ഇരച്ചെത്തിയതോടെ തീയേറ്ററിന്റെ പ്രധാന ​ഗേറ്റ് തകർന്നു. ജനങ്ങൾ നിയന്ത്രണംവിട്ട് നീങ്ങാൻ തുടങ്ങി. മറ്റ് വഴികളില്ലാതെ പൊലീസ് ലാത്തി വീശുകയും ചെയ്തു. ഇതിനിടെയാണ് തിരക്കിൽ അകപ്പെട്ട് രേവതിയും തേജയും ശ്വാസംമുട്ടി കുഴഞ്ഞുവീണത്. ഇരുവരെയും ആളുകൾ ചവിട്ടിമെതച്ചതോടെ സംഭവസ്ഥലത്ത് വച്ചുതന്നെ രേവതി മരിച്ചു. ​ഗുരുതരാവസ്ഥയിലായ 9 വയസുകാരൻ തേജയെ ഉടൻ ആശുപത്രിയിലേക്കും മാറ്റി. ഏഴ് വയസുള്ള മകളും ഇവരുടെ ഒപ്പമുണ്ടായിരുന്നു. ചെറിയ പരിക്കേറ്റ ഈ കുഞ്ഞും ആശുപത്രിയിൽ ചികിത്സയിലാണ്.

2021ലെ ബ്ലോക്ക്ബസ്റ്റർ ചിത്രം പുഷ്പ: ദ റൈസിന്റെ സീക്വലാണ് ഡിസംബർ അഞ്ചിന് പുറത്തിറങ്ങിയ പുഷ്പ: ദി റൂൾ. ആദ്യ സിനിമ വൻ പ്രേക്ഷകപ്രീതി നേടിയിരുന്നു. ഇതാണ് രണ്ടാം ഭാ​ഗത്തിന്റെ ആകാംക്ഷ ഉയർത്താൻ കാരണം.

Tags: Hyderabad StampedePushpa 2: The RulePushpaStampedePushpa 2
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies