69-ാമത് മഹാപരിനിർവാൺ ദിവസത്തിൽ ഡോ. ബിആർ അംബ്ദേക്കറുടെ സ്മൃതികുടീരത്തിൽ പുഷ്പാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ പാർലമെന്റ് ലോണിലെത്തി അദ്ദേഹം പുഷ്പാർച്ചന നടത്തി. ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ സ്പീക്കർ ഓം ബിർല തുടങ്ങിയവരും സന്നിഹിതരായിരുന്നു. ഇതിനിടയിൽ പ്രധാനമന്ത്രിയും കോൺഗ്രസ് അദ്ധ്യക്ഷനും കൈ കൊടുത്ത് സംഭാഷണത്തിൽ മുഴുകുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
#WATCH | Delhi: Prime Minister Narendra Modi, Vice President Jagdeep Dhankhar, Former President Ram Nath Kovind, Congress President Mallikarjun Kharge and Lok Sabha Speaker Om Birla at the Parliament House Lawns as they pay tribute to Dr BR Ambedkar on the occasion of 69th… pic.twitter.com/TUrefyCY1m
— ANI (@ANI) December 6, 2024
ഭരണഘടനയുടെ ശിൽപിയും സാമൂഹികനീതിയുടെ വിളക്കുമാടവുമായ ബാബാസാഹിബ് അംബേദ്കറെ ഈ ദിനത്തിൽ അനുസ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. സമത്വത്തിനും അന്തസിനും അംബേദ്ക്കർ നടത്തിയ പോരാട്ടങ്ങൾ തലമുറകളെ ഇന്നും പ്രചോദിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ദർശനങ്ങൾ നിറവേറ്റാനുള്ള പ്രതിബദ്ധത തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
On Mahaparinirvan Diwas, we bow to Dr. Babasaheb Ambedkar, the architect of our Constitution and a beacon of social justice.
Dr. Ambedkar’s tireless fight for equality and human dignity continues to inspire generations. Today, as we remember his contributions, we also reiterate… pic.twitter.com/b6FkWCj8Uh
— Narendra Modi (@narendramodi) December 6, 2024
ഇന്ത്യൻ ഭരണഘടന ശിൽപി ബിആർ അംബേദ്കറുടെ ചരമവാർഷികത്തിന്റെ സ്മരണയ്‌ക്കായി വർഷം തോറും ഡിസംബർ ആറ് മഹാപരിനിർവൺ ദിവസ് ആയി ആചരിക്കുന്നു. 1891 ഏപ്രിൽ 14-ന് ജനിച്ച ഡോക്ടർ ബാബാസാഹബ് അംബേദ്കർ പ്രഗത്ഭനായ നിയമജ്ഞനും സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്‌ട്രീയ നേതാവും സാമൂഹ്യ പരിഷ്കർത്താവുമായിരുന്നു. ദളിതരോടുള്ള വിവേചനത്തിനെതിരെയും സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയും പേരാടി.
നവയാന ബുദ്ധമതം സ്ഥാപിച്ചയാളാണ് അദ്ദേഹം. ബുദ്ധമത വിശ്വാസ പ്രാകരം ‘പരിനിർവാണം’ എന്നാൽ തന്റെ ജീവിതകാലത്തും മരണശേഷവും നിർവാണം നേടിയ വ്യക്തി എന്നാണ് അർത്ഥമാക്കുന്നത്. ഹിന്ദുമതം ഉപേക്ഷിക്കുകയും ദളിത് ബുദ്ധമത പ്രസ്ഥാനത്തിന് പ്രചോദനം നൽകുകയും ചെയ്ത വ്യക്തിയായിരുന്നു ബാബാ സാഹിബ് അംബേദ്കർ. അതുകൊണ്ടാണ് ഈ ദിനത്തെ മഹാപരിനിർവാൺ ദിവസ് എന്നുവിളിക്കുന്നത്. 1956 ഡിസംബർ ആറിനായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം.