ആലപ്പുഴ: ഭാര്യാസഹോദരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടക്കരപ്പള്ളി സ്വദേശി രതീഷിനെയാണ് (41) വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
2021 ലാണ് രതീഷ് ഭാര്യാസഹോദരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രതീഷിനെ പൊലീസ് പിടികൂടിയിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
കേസിന്റെ വിചാരണ നടക്കുന്ന സമയത്ത് രതീഷ് ഹാജരാവാത്തതിനെ തുടർന്ന് പൊലീസ് അന്വേഷണം നടത്തി. പ്രതി ഒളിവിൽ പോയതാണെന്ന് മനസിലായതോടെ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രതീഷിന്റെ ഭാര്യ വിദേശത്താണ്. സംഭവത്തിൽ കേസെടുത്തതായി പൊലീസ് പറഞ്ഞു.















