വഞ്ചിച്ച ഭാര്യയെയും കാമുകനെയും പാെതുയിടത്തിൽ നിന്ന് കൈയോടെ പിടികൂടി പൊതിരെ തല്ലി യുവാവ്. ആന്ധ്രാപ്രദേശിലെ അന്നമായയിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായി. ഇന്ദ്രശേഖർ എന്ന 20-കാരനായ ബിടെക്ക് വിദ്യാർത്ഥിയെയാണ് യുവതിക്കാെപ്പം പിടികൂടിയത്. മുളക്കല ചെരുവ് മണ്ഡലത്തിലെ വഡ്ഡിപ്പള്ളി സ്വദേശിയാണ് ഇയാൾ. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ച യുവാവ് പിന്നാലെ അവിഹിത ബന്ധം പുലർത്തുകയായിരുന്നു.
ഭർത്താവിന് അവരുടെ പെരുമാറ്റത്തിൽ ചില സംശയങ്ങൾ തോന്നിയതോടെ യുവതിയെ നിരീക്ഷിക്കാൻ തുടങ്ങി. വൈകാരികമായി മറ്റൊരു യുവാവുമായി ഭാര്യ അടുപ്പത്തിലാണെന്ന് ഭർത്താവിന് മനസിലായി. ശനിയാഴ്ച രാത്രി ഇവരെ രഹസ്യമായി പിന്തുടരാൻ അയാൾ തീരുമാനിച്ചു.കാമുകനുമായി മുൻകൂട്ടി നിശ്ചയിച്ച ഇടത്ത് കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ഭർത്താവ് ഇരുവരെയും കൈയോടെ പിടികൂടുന്നത്. അരിശം കയറി ഇയാൾ ഭാര്യയെയും അവരുടെ സുഹൃത്തിനെയും പൊതിരെ തല്ലി. പിന്നീട് ഇത് വലിയ സംഘർഷത്തിലേക്ക് കലാശിച്ചു. ഇന്ദ്രശേഖർ പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ఇన్స్టాలో ప్రేమ వ్యవహారం నడిపిన భార్య.. రెడ్ హ్యాండెడ్గా పట్టుకున్న భర్త
మదనపల్లెకి చెందిన ఓ జంట ప్రేమించి పెళ్లి చేసుకున్నారు.. వారికి పిల్లలు కూడా పుట్టారు.
కానీ ఆ అమ్మాయి ఇన్స్టాగ్రాంలో మరో ఇంజనీరింగ్ యువకుడితో చాట్ చేస్తూ ప్రేమ వ్యవహారం నడిపించింది.
వీరిద్దరూ ఓ చోట… pic.twitter.com/rbD3Hz6p5x
— Telugu Scribe (@TeluguScribe) December 8, 2024