ഛത്തീസ്ഗഡിൽ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തി നക്സലുകൾ; ഒരാഴ്‌ചയ്‌ക്കിടെ അഞ്ചാമത്തെ കൊലപാതകം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഛത്തീസ്ഗഡിൽ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തി നക്സലുകൾ; ഒരാഴ്‌ചയ്‌ക്കിടെ അഞ്ചാമത്തെ കൊലപാതകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 02:23 pm IST
FacebookTwitterWhatsAppTelegram

റാഞ്ചി: ഛത്തീസ്ഗഡിലെ ബീജാപൂരിൽ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തി നക്സലുകൾ. പൊലീസിന് വിവരം കൈമാറിയെന്ന് ആരോപിച്ചാണ് 35 കാരനായ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ഏഴു ദിവസത്തിനിടെ ജില്ലയിൽ നക്‌സലുകൾ നടത്തുന്ന അഞ്ചാമത്തെ കൊലപാതകമാണിത് .

ചൊവ്വാഴ്ച രാത്രി ഫാർസെഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സോമൻപള്ളി ഗ്രാമത്തിലെ കുടിയം മാഡോ എന്നയാളാണ് കൊല്ലപ്പെട്ടത്. ഒരു സംഘം നക്‌സലൈറ്റുകൾ മഡോയുടെ വീട്ടിലേക്ക് ഇരച്ചുകയറുകയും പുറത്തേക്ക് വലിച്ചിഴച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ ലഘുലേഖയിൽ, കൊലപാതകത്തിന്റെ ഉത്തരവാദിത്തം മാവോയിസ്റ്റുകളുടെ നാഷണൽ പാർക്ക് ഏരിയ കമ്മിറ്റി ഏറ്റെടുക്കുകയും മാഡോ നക്സലുകളെക്കുറിച്ച് പൊലീസിനെ വിവരമറിയിച്ചുവെന്നും ആരോപിക്കുന്നു. പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. അക്രമികളെ കണ്ടെത്താൻ പൊലീസ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ഡിസംബർ ആറിന് ജില്ലയിലെ ഒരു വനിതാ അംഗൻവാടി ഹെൽപ്പറെയും നക്സലുകൾ സമാന രീതിയിൽ കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ സംഭവത്തോടെ, ബിജാപൂർ ഉൾപ്പെടെ ഏഴ് ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ ഡിവിഷനിൽ ഈ വർഷം ഇതുവരെ നക്സൽ അക്രമങ്ങളിൽ 60 ലധികം പേർ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. 2023 ജനുവരിക്കും 2024 ഏപ്രിലിനും ഇടയിൽ ഒമ്പത് ബിജെപി നേതാക്കളാണ് കൊല്ലപ്പെട്ടത്.

Tags: MurderChhattisgarhBJP WORKERNaxalitesBIJAPUR
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies