പാട്ട് കേൾക്കാൻ സമയം കിട്ടാറുണ്ടോയെന്ന് ആലിയ; ചിരിച്ചുകൊണ്ട് മറുപടി പറ‍ഞ്ഞ് പ്രധാനമന്ത്രി, ചോ​ദ്യത്തിന് പിന്നിലെ കഥ വിശദീകരിച്ച് താരം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാട്ട് കേൾക്കാൻ സമയം കിട്ടാറുണ്ടോയെന്ന് ആലിയ; ചിരിച്ചുകൊണ്ട് മറുപടി പറ‍ഞ്ഞ് പ്രധാനമന്ത്രി, ചോ​ദ്യത്തിന് പിന്നിലെ കഥ വിശദീകരിച്ച് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2024, 07:25 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടനും നിർമാതാവുമായ രാജ് കപൂറിന്റെ കുടുംബാം​ഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചത്. രാജ് കപൂറിന്റെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് നടത്താനിരിക്കുന്ന ആർ കെ ചലച്ചിത്രമേളയിലേക്ക് ക്ഷണിക്കാനെത്തിയ കുടുംബാംഗങ്ങൾ പ്രധാനമന്ത്രിയുമായി ഏറെ നേരം സംസാരിച്ചിരുന്നു. ഇതിനിടെ നടി ആലിയ ഭട്ട് പ്രധാനമന്ത്രിയോട് ചോദിച്ച ചോദ്യമാണ് ശ്രദ്ധേയമാകുന്നത്.

തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ പാട്ടുകൾ ആസ്വദിക്കാൻ സമയം കിട്ടാറുണ്ടോ എന്നായിരുന്നു ആലിയയുടെ ചോദ്യം. ഈ ചോദ്യത്തിന് പിന്നിലെ കഥയും താരം പരാമാർശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ആഫ്രിക്കൻ സന്ദർശനത്തിനിടെ ആലിയ അഭിനയിച്ച സിനിമയിലെ ഒരു പാട്ട് ആസ്വദിക്കുന്ന പ്രധാനമന്ത്രിയുടെ വീഡിയോ സോഷ്യൽമീഡിയയിൽ പുറത്തുവന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ആലിയ ചോദ്യമുന്നയിച്ചത്.

താരത്തിന്റെ ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി മറുപടി നൽകിയത്. പാട്ട് കേൾക്കാൻ ഇഷ്ടമാണെന്നും സമയം കിട്ടുമ്പോഴെല്ലാം പാട്ട് കേൾക്കാറുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി പാട്ട് കേൾക്കുന്ന വീഡിയോ ഒരുപാട് സുഹൃത്തുക്കൾ തനിക്ക് അയച്ചുതന്നിട്ടുണ്ടെന്നും വളരെയധികം സന്തോഷം തോന്നിയെന്നും ആലിയ പറഞ്ഞു.

പ്രധാനമന്ത്രിയെ കാണാനും സംസാരിക്കാനും കഴിഞ്ഞത് ഭാ​ഗ്യമാണെന്നും പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമുണ്ടെന്നുമായിരുന്നു കൂടിക്കാഴ്ചയ്‌ക്ക് ശേഷം ആലിയ പ്രതികരിച്ചത്.

Tags: DelhinarendramodiMEETAalia Bhatt
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies