വീഴ്ച മറയ്ക്കാൻ അല്ലുവിന്റെ മേൽ പഴിചാരി; തെലങ്കാന സർക്കാരിനെതിരെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീഴ്ച മറയ്‌ക്കാൻ അല്ലുവിന്റെ മേൽ പഴിചാരി; തെലങ്കാന സർക്കാരിനെതിരെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2024, 10:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തെലങ്കാന സർക്കാരിന്റെ വീഴ്ച മറയ്‌ക്കാൻ വേണ്ടിയാണ് നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്തതെന്ന് കേന്ദ്ര വാർത്താവിതരണ പ്രേക്ഷപണ മന്ത്രി അശ്വിനി വൈഷ്ണവ്. എക്സിൽ പങ്കുവച്ച കുറിപ്പിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. സംസ്ഥാന-പ്രാദേശിക ഭരണകൂടത്തിന്റെ മോശം ക്രമീകരണം ചർച്ചയാകാതിരിക്കാനാണ് അല്ലു അർജുനെതിരെ തെലങ്കാന സർക്കാർ നടപടി സ്വീകരിച്ചതെന്ന് അശ്വിനി വൈഷ്ണവ് വിമർശിച്ചു.

ക്രിയേറ്റീവ് ഇൻഡസ്‌ട്രിയോട് യാതൊരു ബഹുമാനവും കോൺഗ്രസിനില്ല. അല്ലു അർജുന്റെ അറസ്റ്റ് അത് വീണ്ടും തെളിയിക്കുന്നു. സന്ധ്യ തിയറ്ററിലുണ്ടായ ദുരന്തം സംസ്ഥാനത്തിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും മോശം ഏകോപനത്തിന്റെ വ്യക്തമായ ഉദാഹരണമാണ്. ആ കുറ്റം മറച്ചുവെക്കാൻ സർക്കാർ പബ്ലിസിറ്റി സ്റ്റണ്ട് നടത്തുകയാണ്. – മന്ത്രി എക്സിൽ കുറിച്ചു.

തെലങ്കാന സർക്കാർ സിനിമാ പ്രവർത്തകരെ ആക്രമിക്കുന്നതിന് പകരം, ദുരന്തം നടന്ന ദിവസം ക്രമീകരണങ്ങൾ നടത്തിയവരെ ശിക്ഷിക്കുകയും ദുരിതബാധിതരെ സഹായിക്കുകയുമാണ് വേണ്ടത്. തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിലേറി ഒരു വർഷം പിന്നിടുമ്പോഴേക്കും ഇത്തരം സംഭവവികാസങ്ങൾ പതിവാകുന്നത് സങ്കടകരമാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

‘പുഷ്പ 2: ദ റൂൾ’ എന്ന ചിത്രത്തിന്റെ പ്രീമിയറിനിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് 39-കാരി മരിച്ച സംഭവമാണ് നടൻ അല്ലു അർജുന്റെ അറസ്റ്റിലേക്ക് വഴിവച്ചത്. ഭർത്താവ് ഭാസ്‌കറിനും മകൻ സായ് തേജയ്‌ക്കും ഒപ്പം പ്രീമിയർ ഷോയ്‌ക്ക് എത്തിയ രേവതി തിരക്കിനിടെ കുഴഞ്ഞുവീഴുകയും ചവിട്ടേറ്റ് മരിക്കുകയുമായിരുന്നു. പ്രീമിയറിന് അല്ലു അർജുനും എത്തിയിരുന്നതിനാൽ വൻ ജനക്കൂട്ടമാണ് തിയറ്ററിലേക്ക് ഇരച്ചെത്തിയത്. ഇവരെ നിയന്ത്രിക്കുന്നതിൽ പൊലീസ് അടിമുടി പരാജയപ്പെട്ടതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ.

സംഭവത്തിൽ അല്ലുവിനെതിരെ കേസെടുത്ത പൊലീസ് നടനെ വീട്ടിലെത്തി അറസ്റ്റ് ചെയ്തിരുന്നു. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടെങ്കിലും തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മരിച്ച യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ കൈമാറുമെന്ന് അല്ലുവും പുഷ്പ ടീമും നേരത്തെ അറിയിച്ചിരുന്നു.

Tags: Ashwini VaishnawPushpa 2Telangana governmentallu arjuntelangana
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

Latest News

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies