നെഹ്റു ഭരണഘടനയെ ചൂഷണം ചെയ്തു, ഇന്ദിര അത് കണ്ടുപഠിച്ചു; രാജീവ് സുപ്രീംകോടതി വിധി അട്ടമിറിച്ചു; അക്കമിട്ട് മറുപടി നൽകി മോദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നെഹ്റു ഭരണഘടനയെ ചൂഷണം ചെയ്തു, ഇന്ദിര അത് കണ്ടുപഠിച്ചു; രാജീവ് സുപ്രീംകോടതി വിധി അട്ടമിറിച്ചു; അക്കമിട്ട് മറുപടി നൽകി മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2024, 07:58 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പരാജയം നേരിടുമെന്ന് ഉറപ്പായപ്പോൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരാണ് കോൺ​ഗ്രസെന്ന് വീണ്ടും ഓർമ്മപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടന അം​ഗീകരിച്ചതിന്റെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട് ലോക്സഭയിൽ നടന്ന ഭരണഘടനാ ചർച്ചയ്‌ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയുടെ കളങ്കം മായ്ച്ചുകളയാൻ കോൺ​ഗ്രസിന് ഒരിക്കലും സാധിക്കില്ലെന്നും ഭരണഘടനയെ ആക്രമിക്കുന്നതിൽ പിതാവിന്റെ വഴിയെ സഞ്ചരിച്ചവരാണ് ഇന്ദിരയെന്നും മോദി വിമർശിച്ചു.

ഷാബാനു കേസിലെ രാജീവിന്റെ ഇടപെടലും ഇന്ദിരയുടെ അടിയന്തരാവസ്ഥ പ്രഖ്യാപനവും രാജ്യത്തിനുണ്ടാക്കിയ കളങ്കം മോദി എടുത്തുപറഞ്ഞു. നമ്മുടെ ഭരണഘടന 75 വർഷം പൂർത്തിയാക്കുകയാണ്. 25 വർഷം തികഞ്ഞ സമയത്ത്, അടിയന്തരാവസ്ഥ ഉപയോഗിച്ച് രാജ്യത്തെ തന്നെ ഒരു ജയിലാക്കി മാറ്റുകയും പൗരന്മാരുടെ അവകാശങ്ങൾ കവർന്നെടുക്കുകയും ചെയ്തു. ഇതെല്ലാം ഒന്നു തിരിഞ്ഞുനോക്കിയാൽ നമുക്ക് കാണാം. കോൺഗ്രസ് എത്രശ്രമിച്ചാലും അത് മായ്ച്ചുകളയാനാകില്ല. ഭരണഘടനയെക്കുറിച്ച് ചർച്ച നടക്കുമ്പോഴെല്ലാം  അടിയന്തരാവസ്ഥയെക്കുറിച്ച് സംസാരിക്കുമെന്നും പ്രധാനമന്ത്രി അടിവരയിട്ട് പറഞ്ഞു.

മുൻ പ്രധാനമന്ത്രി ഇന്ദിരാ ​ഗാന്ധി ഭരണഘടനയിൽ വിശ്വസിച്ചിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ദിരയുടെ തെരഞ്ഞെടുപ്പ് പോലും അസാധുവായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. അതോടെ കസേര നഷ്ടപ്പെടാതിരിക്കാൻ അവർ അടിയന്തരാവസ്ഥ കൊണ്ടുവന്നു. അവർ ഭരണഘടനയെ ചൂഷണം ചെയ്തു. അനീതിയുടെ കാലമായിരുന്നു അത്. നൂറുകണക്കിന് പേർ ജയിലിലായി. ജനങ്ങൾ പറയുന്നത് കേൾക്കാൻ പോലും വിവേകശൂന്യരായ സർക്കാർ തയ്യാറായില്ല. ഇന്ദിരയുടെ മകൻ രാജീവ് വോട്ടുബാങ്കിന് വേണ്ടി ഷാബാനു കേസ് വിധി നിയമനിർമാണത്തിലൂടെ അട്ടിമറിച്ചു. നീതിക്ക് വേണ്ടി പോരാടുന്ന സ്ത്രീയെ സഹായിക്കേണ്ടതിന് പകരം തെറ്റുകാരെ പിന്തുണയ്‌ക്കുകയാണ് രാജീവ് ചെയ്തത്.

പാർട്ടിയുടെ ഭരണഘടന പോലും അനുസരിച്ചവരല്ല കോൺ​ഗ്രസുകാർ. സംസ്ഥാന യൂണിറ്റുകൾ സർദാർ പട്ടേലിനെ പിന്തുണച്ചപ്പോൾ അത് കണ്ടില്ലെന്ന് നടിച്ച് നെഹ്റുവിന് സ്ഥാനം നൽകിയവരാണ്. നെഹ്റു അത് തുടങ്ങിവച്ചു. ഇന്ദിര അത് മുന്നോട്ടുനയിച്ചു. രാജീവിനും അതിന്റെ രുചി പകർന്നുനൽകി. അടുത്ത തലമുറയ്‌ക്കും മാറ്റമുണ്ടാകാൻ പോകുന്നില്ല.

ഒരിക്കൽ രക്തത്തിന്റെ രുചി അവർ അറിഞ്ഞപ്പോൾ അത് വീണ്ടും വീണ്ടും രുചിച്ച് നോക്കണമെന്നായി. ​ഭരണഘടനയെ ആക്രമിക്കുകയെന്ന കോൺ​ഗ്രസിന്റെ പാരമ്പര്യം ഗാന്ധികുടുംബത്തിന്റെ പുതിയ തലമുറ നടപ്പിലാക്കുന്നു. തെരഞ്ഞെടുപ്പുകളിലെ ജനവിധിയെ അംഗീകരിക്കാതെ അത് ചോദ്യം ചെയ്യുന്നവരാണ് ഗാന്ധികുടുംബത്തിന്റെ പുതിയ തലമുറയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

Tags: Narendra ModiParliamentLok SabhaCongressJawaharlal NehruConstitution
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies