താജ്മഹലിനെ പിന്തള്ളി ; ഒൻപത് മാസത്തിനുള്ളിൽ അയോദ്ധ്യയിലെത്തിയത് 13 കോടി പേർ ; കാശിയിൽ എത്തിയത് ആറ് കോടി പേർ : ടൂറിസം രംഗത്ത് യുപിയ്ക്ക് വൻ കുതിപ്പ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

താജ്മഹലിനെ പിന്തള്ളി ; ഒൻപത് മാസത്തിനുള്ളിൽ അയോദ്ധ്യയിലെത്തിയത് 13 കോടി പേർ ; കാശിയിൽ എത്തിയത് ആറ് കോടി പേർ : ടൂറിസം രംഗത്ത് യുപിയ്‌ക്ക് വൻ കുതിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2024, 02:06 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : ഒൻപത് മാസത്തിനുള്ളിൽ ഉത്തർപ്രദേശ് സന്ദർശിച്ചത് 47.61 കോടി വിനോദസഞ്ചാരികൾ . 2024 ജനുവരി മുതൽ സെപ്തംബർ വരെയുള്ള കാലയളവിലെ കണക്കുകളാണ് പുറത്ത് വന്നത് .താജ്മഹലിനെ അപേക്ഷിച്ച് രാമജന്മഭൂമിയിൽ എത്തുന്നവരുടെ എണ്ണത്തിലും വൻ വർദ്ധനവാണുള്ളത് .

ഈ കാലയളവിൽ അയോദ്ധ്യയിൽ മാത്രം 13.55 കോടി ആഭ്യന്തര വിനോദ സഞ്ചാരികളും, 3,153 വിദേശികളും എത്തി. ജനങ്ങളെ ആകർഷിക്കുന്നതിൽ രാമക്ഷേത്രത്തിനും നിർണായക പങ്കുണ്ട്. “കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അയോദ്ധ്യ പര്യടനങ്ങൾക്കുള്ള ബുക്കിംഗിൽ 70% വർധനയാണ് . രാജ്യത്തുടനീളമുള്ള ഭക്തരും സാംസ്കാരിക പ്രേമികളും ഈ ചരിത്രപരമായ പരിവർത്തനത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നു“- ലഖ്‌നൗ ആസ്ഥാനമായുള്ള ട്രാവൽ ഏജൻ്റായ രാജേഷ് തിവാരി പറഞ്ഞു.

താജ്മഹലിലേക്കുള്ള മൊത്തത്തിലുള്ള വിനോദസഞ്ചാരികളുടെ എണ്ണം 27,70,340 ആണ് . “താജ്മഹൽ അന്താരാഷ്‌ട്ര വിനോദസഞ്ചാരികൾക്ക് ഇഷ്ടമുള്ള ഇടമാണ് . എങ്കിലും, ആഭ്യന്തര യാത്രക്കാർ ഇപ്പോൾ അയോദ്ധ്യയും വാരണാസിയും പോലുള്ള ആത്മീയവും സാംസ്കാരികവുമായ പ്രാധാന്യമുള്ള സ്ഥലങ്ങളാണ് ഇഷ്ടപ്പെടുന്നത്. “- ആഗ്രയിൽ നിന്നുള്ള ടൂർ ഓപ്പറേറ്ററായ സുരേഷ് ഗുപ്ത പറഞ്ഞു.

വാരണാസിയിൽ 6.2 കോടി ആഭ്യന്തര വിനോദ സഞ്ചാരികളും, 1.84 ലക്ഷം വിദേശ സന്ദർശകരുമെത്തി. 4,790 വിദേശികൾ ഉൾപ്പെടെ 4.80 കോടി സഞ്ചാരികൾ പ്രയാഗ്രാജിലെത്തി. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയിൽ 87,229 അന്താരാഷ്‌ട്ര വിനോദസഞ്ചാരികളടക്കം 6.8 കോടി സന്ദർശകരാണ് എത്തിയത്.

Tags: ayodhya
ShareTweetSendShare

More News from this section

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

Latest News

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies