ചെന്നൈ: തമിഴ്നാട് വാൽപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം. ഒരാൾ മരിച്ചു. വാൽപ്പാറ ഗജമുടി എസ്റ്റേറ്റിലെ ചന്ദ്രനാണ് മരിച്ചത്. കോയമ്പത്തൂരിൽ ചികിത്സയിലിരിക്കെയാണ് മരണം.
കഴിഞ്ഞ 10-ാം തീയതി ആയിരുന്നു സംഭവം. മൂന്ന് കാട്ടാനകൾ ലയത്തിന് സമീപത്തെത്തി ആളുകളെ ഓടിക്കുകയായിരുന്നു. ഇതിനിടെ കാട്ടാന തുമ്പിക്കൈ കൊണ്ട് ചന്ദ്രനെ തട്ടുകയായിരുന്നു. തുടർന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു.
ഒരിടവേളയ്‌ക്ക് ശേഷം കാട്ടാന ആക്രമണം വർദ്ധിക്കുകയാണ്. കാട്ടാന മറിച്ചിട്ട പന മറിഞ്ഞുവീണ് എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചതിന്റെ ഞെട്ടൽ മാറും മുൻപാണ് ഇന്നലെ കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചത്. മരത്തിലിടിച്ചാണ് എൽദോസിനെ കൊലപ്പെടുത്തിയത്.