ജനുവരി മുതൽ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ്; സംസ്ഥാനം സുസജ്ജമെന്ന് പുഷ്കർ സിംഗ് ധാമി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനുവരി മുതൽ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ്; സംസ്ഥാനം സുസജ്ജമെന്ന് പുഷ്കർ സിംഗ് ധാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2024, 07:54 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: ജനുവരി മുതൽ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിൽ നടന്ന ഉത്തരാഖണ്ഡ് ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് ബോർഡിന്റെ (യുഐഐഡിബി) യോഗത്തിൽ, യുസിസി നടപ്പാക്കാൻ ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും സംസ്ഥാന സർക്കാർ നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ധാമി പറഞ്ഞു. സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്ത് യുസിസി നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമായിരിക്കും ഉത്തരാഖണ്ഡ്.

2024 ഫെബ്രുവരി ഏഴിനാണ് ഏകീകൃത സിവിൽ കോഡ് ബിൽ സംസ്ഥാന നിയമസഭയിൽ പാസാക്കിയത്. രാഷ്‌ട്രപതിയുടെ അനുമതിക്ക് ശേഷം മാർച്ച് 12 ന് നിയമം വിജ്ഞാപനം ചെയ്തു. യു.സി.സി.യുടെ വ്യവസ്ഥകൾ നടപ്പാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ശരിയായ പരിശീലനവും സൗകര്യങ്ങളും നൽകിയിട്ടുണ്ട്.. സാധാരണക്കാരുടെ സൗകര്യം കണക്കിലെടുത്ത് ഓൺലൈനായി രജിസ്ട്രേഷനും അപ്പീലും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കാൻ പോർട്ടലും മൊബൈൽ ആപ്പും തയാറാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

ഈ നിയമ നിർമാണം സംസ്ഥാനത്തെ സ്ത്രീകളെയും കുട്ടികളെയും ശാക്തീകരിക്കുമെന്നും അവരുടെ വളർച്ചയ്‌ക്കും വികാസത്തിനും പുതിയ വഴികൾ തുറക്കുമെന്നും പുഷ്കർ സിംഗ് ധാമി പറഞ്ഞു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിൽ സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനമാണ് പാലിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും യുസിസി നടപ്പാക്കുമെന്ന് ചൊവ്വാഴ്ച രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.

Tags: UTTARAKHANDuniform civil code
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies