"കുവൈത്തിനെ അംഗീകരിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ; നയതന്ത്രത്താൽ മാത്രമല്ല, ഹൃദയങ്ങൾ കൊണ്ടും നാം ബന്ധിതം"; ഹലാ മോദിയിൽ പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“കുവൈത്തിനെ അംഗീകരിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ; നയതന്ത്രത്താൽ മാത്രമല്ല, ഹൃദയങ്ങൾ കൊണ്ടും നാം ബന്ധിതം”; ഹലാ മോദിയിൽ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2024, 08:27 pm IST
Facebook
Twitter
WhatsAppTelegram

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ പ്രവാസികളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുവൈത്ത് ആരോ​ഗ്യമേഖലയ്‌ക്ക് ഇന്ത്യയിൽ നിന്നുള്ള ആരോ​ഗ്യപ്രവർത്തകർ വലിയ കരുത്താണെന്നും ഇന്ത്യൻ അദ്ധ്യാപകർ കുവൈത്തിന്റെ ഭാവിയെയാണ് വാർത്തെടുക്കുന്നതെന്നും മോദി പറഞ്ഞു. കുവൈത്ത് സിറ്റിയിലെ ഷെയ്ഖ് സാദ് അൽ അബ്ദുള്ള ഇൻഡോർ സ്പോർട്സ് കോംപ്ലക്സിൽ സംഘടിപ്പിച്ച ‘ഹലാ മോദി’ പരിപാടിക്കായി ഒത്തുകൂടിയ ഭാരതീയ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

വ്യാപാരത്തിലൂടെയും നവീകരണത്തിലൂടെയും പുതിയ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള പരിശ്രമത്തിലാണ് കുവൈത്ത്. ഇന്നോവേഷനിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് ഇന്ത്യയും ശ്രമിക്കുന്നത്. പുതിയ കുവൈത്തിന് ആവശ്യമായ വൈദഗ്ധ്യവും സാങ്കേതികവിദ്യയും ഇന്നോവേഷനും മനുഷ്യാധ്വാനവും ഇന്ത്യക്കുണ്ട്. ലോകത്തിനാവശ്യമായ പ്രതിഭകളെ നൽകാൻ ഇന്ത്യ സജ്ജമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് മഹാമാരി സമയത്ത് ഇന്ത്യക്ക് കുവൈത്ത് നൽകിയ പിന്തുണ അനുസ്മരിച്ച പ്രധാനമന്ത്രി കുവൈത്ത് ഭരണകൂടത്തിന് നന്ദി പറയുകയും ചെയ്തു. വൈറസ് വ്യാപനം ഉയർത്തുന്ന അതികഠിനമായ വെല്ലുവിളികളിലൂടെ ഇന്ത്യ കടന്നുപോകുമ്പോൾ ഭാരതത്തിന് ആവശ്യമായ ലിക്വിഡ് ഓക്സിജൻ സപ്ലൈ നൽകിയത് കുവൈത്താണെന്നും എല്ലാം നന്ദിയോടെ ഓർക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം നാഗരികതയുടെയും സമുദ്രത്തിന്റെയും വ്യാപാരത്തിന്റെയും കൂടിയാണ്. അറബിക്കടലിന്റെ രണ്ട് തീരങ്ങളിലായാണ് ഇന്ത്യയും കുവൈത്തും സ്ഥിതിചെയ്യുന്നത്. നയതന്ത്രത്താൽ മാത്രമല്ല ഹൃദയങ്ങൾ കൊണ്ടും ബന്ധിതമാണ് കുവൈത്തും ഇന്ത്യയും. വർത്തമാന കാലത്തിലെ സംഭവവികാസങ്ങൾ മാത്രമല്ല ഭൂതകാലത്തിൽ നടന്നതൊക്കെയും ഇരുരാജ്യങ്ങളെയും തമ്മിലുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞുവെച്ചു.

സ്വാതന്ത്ര്യത്തിന് ശേഷം കുവൈത്തിനെ അംഗീകരിച്ച ലോകത്തിലെ ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കുവൈത്തിന്റെ പ്രധാന വ്യാപാര പങ്കാളികളിലും ഇന്ത്യ ഉൾപ്പെടുന്നു. കുവൈത്തിലെ പ്രവാസി സമൂഹത്തിൽ ഏറ്റവുമധികമുള്ളതും ഇന്ത്യക്കാരാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദർശനവും പ്രാധാന്യമർഹിക്കുന്നു.

Tags: Narendra Modikuwaitpm modiHala Modi
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies