' തികച്ചും അപമാനകരം''; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്; ഇത് സ്വഭാവഹത്യ ചെയ്യുന്നതിന് തുല്യം: അല്ലു അർജുൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ തികച്ചും അപമാനകരം”; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്; ഇത് സ്വഭാവഹത്യ ചെയ്യുന്നതിന് തുല്യം: അല്ലു അർജുൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2024, 10:57 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുവെന്ന് നടൻ അല്ലു അർജുൻ. തനിക്കെതിരായ ആരോപണങ്ങൾ അപമാനകരമാണെന്നും തെറ്റായ വാർത്തയാണ് പരക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എഐഎംഐ നേതാവ് അക്ബറുദ്ദീൻ ഒവൈസി താരത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിൽ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

” സന്ധ്യ തിയേറ്ററിലുണ്ടായത് ദാരുണമായ സംഭവമാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. ഞാൻ ഒരു രാഷ്‌ട്രീയ നേതാവിനെയും കുറ്റപ്പെടുത്തണമെന്നും വിമർശിക്കണമെന്നും ആഗ്രഹിക്കുന്നില്ല. എന്നാൽ എനിക്കെതിരെ പ്രചരിക്കുന്ന വ്യാജവാർത്തകൾ തികച്ചും അപമാനകരവും സ്വഭാവഹത്യ ചെയ്യുന്നതുമാണ്. നടന്ന സംഭവുമായി ബന്ധപ്പെടുത്തി എന്നെ വിലയിരുത്താൻ ശ്രമിക്കരുത്.”- അല്ലു അർജുൻ പറഞ്ഞു.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, എംഎൽഎ അക്ബറുദ്ദീൻ ഒവൈസി തുടങ്ങിയ നേതാക്കൾ അല്ലു അർജുനെതിരെ വ്യാജ പ്രചരണവുമായി രംഗത്തെത്തിയിരുന്നു. പൊലീസിനെ അറിയിക്കാതെയാണ് അല്ലു തിയേറ്ററിലെത്തിയതെന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ വിമർശനം. എന്നാൽ പൊലീസിനെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് താരം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭയിൽ ഒവൈസി, അല്ലു അർജുനെതിരെ രംഗത്തെത്തിയത്.

യുവതി മരിച്ചതറിഞ്ഞിട്ടും താരം സിനിമ വിജയിച്ചതിന്റെ സന്തോഷത്തിലായിരുന്നുവെന്നും സിനിമ ഇനി കൂടുതൽ ഓടുമെന്ന് അല്ലു പറഞ്ഞെന്നുമായിരുന്നു ഒവൈസിയുടെ പരമാർശം. എന്നാൽ ഇത്തരം തെറ്റായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കരുതെന്നും മരണപ്പെട്ട യുവതിയുടെ കുടുംബത്തിനൊപ്പം നിൽക്കാനാണ് വിവരം അറിഞ്ഞപ്പോൾ മുതൽ താൻ ശ്രമിച്ചെതന്നും അല്ലു അർജുൻ പറഞ്ഞു. അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് പിന്നാലെ അന്വേഷണവുമായി സഹകരിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു.

Tags: allu arjunStampede RowMisinformation
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies