കൊച്ചി : കേരളത്തിൽ നിന്നുള്ള മാലിന്യങ്ങൾ തമിഴ്നാട് തിരുനൽവേലിയിൽ നിക്ഷേപിച്ച സംഭവത്തിൽ നടപടിയുമായി കേരളാ ഹൈക്കോടതി.
ജസ്റ്റിസുമാരായ ബച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റേതാണ് നിർദേശം.
ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രത്യേക സിറ്റിംഗിലൂടെയാണ് വിഷയം പരിഗണിച്ചത്. വിഷയത്തെക്കുറിച്ച് അന്വേഷിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. തദ്ദേശ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണം. ഈ 2025 ജനുവരി 10 നു മുൻപായി റിപ്പോർട്ട് സമർപ്പിക്കണം.
ഇതോടൊപ്പം പൊന്നുരുന്നി അംഗൻവാടിയിലെ ഭക്ഷ്യവിഷബാധയിലും നടപടി. അതിനെക്കുറിച്ച് കൊച്ചി കോർപ്പറേഷൻ സെക്രട്ടറി റിപ്പോർട്ട് നൽകണം.വിഷയങ്ങളിൽ ഹൈക്കോടതി സ്വമേധയാ ആണ് ഇടപെട്ടത്.