കൊച്ചുപെൺകുട്ടികളെ വിവാഹം കഴിക്കൽ; അറസ്റ്റിലായത് 5,348 പേർ; മാതൃമരണ നിരക്ക് കുറഞ്ഞു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊച്ചുപെൺകുട്ടികളെ വിവാഹം കഴിക്കൽ; അറസ്റ്റിലായത് 5,348 പേർ; മാതൃമരണ നിരക്ക് കുറഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2024, 10:14 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹത്തി: ശൈശവ വിവാഹത്തിനെതിരെ നടപടി കടുപ്പിച്ചതിന്റെ ഭാ​ഗമായി അറസ്റ്റിലായത് 5,348 പേരെന്ന് റിപ്പോർട്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെയുള്ള കണക്കാണിത്. ബാലവിവാഹവുമായി ബന്ധപ്പെട്ട് 5,842 കേസുകൾ രജിസ്റ്റർ ചെയ്തതായും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. വടക്കുകിഴക്കൻ സംസ്ഥാനമായ അസമിലെ കണക്കാണിത്.

അസം പൊലീസ് പങ്കുവച്ച കണക്കുകൾ പ്രകാരം, ശൈശവ വിവാഹത്തിനെതിരായ ആദ്യ ഡ്രൈവ് 2023 ഫെബ്രുവരിയിലും രണ്ടാമത്തെ ഡ്രൈവ് 2023 ഒക്ടോബറിലും ആരംഭിച്ചിരുന്നു. കഴിഞ്ഞ ഡിസംബർ 21-22 ദിവസങ്ങളിലായി നടന്ന മൂന്നാം ഘട്ട ഡ്രൈവിൽ 431 പേരെ കൂടി അസം പൊലീസ് അറസ്റ്റ് ചെയ്തു. 345 കേസുകളിലായാണ് ഇത്രയും പേരെ പിടികൂടിയത്. ശൈശവ വിവാഹമെന്നത് സംസ്ഥാന വ്യാപകമായ പ്രശ്നമാണെങ്കിൽ മുസ്ലീം ഭൂരിപക്ഷ മേഖലകളിലാണ് ഏറ്റവും കൂടുതൽ ശൈശവ വിവാഹക്കേസുകൾ ഉണ്ടായതെന്നാണ് റിപ്പോർട്ട്.

ആദ്യഘട്ട ഡ്രൈവിൽ 3,425 പേരെ അറസ്റ്റ് ചെയ്യുകയും 4,387 കേസുകൾ രജിസ്റ്റർ ചെയ്യുകയും രണ്ടാം ഘട്ടത്തിൽ 913 പേരെ അറസ്റ്റ് ചെയ്യുകയും 682 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നിർദ്ദേശപ്രകാരം, ശൈശവ വിവാഹം എന്ന തിന്മയ്‌ക്കെതിരെ അസം പൊലീസ് തുടർച്ചയായി പോരാടുകയാണെന്ന് എഡിജിപി (സിഐഡി) എംപി ഗുപ്ത പ്രതികരിച്ചു. ശൈശവ വിവാഹം എന്ന സാമൂഹിക തിന്മയെ 2025-ഓടെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭർത്താക്കന്മാർ, കുടുംബം​ഗങ്ങൾ, കാസിമാർ എന്നിവർ അറസ്റ്റിലായവരിൽ ഉൾപ്പടെുന്നു. ശൈശവ വിവാഹത്തിനെതിരായ ഇത്തരം സ്പെഷ്യൽ ഡ്രൈവുകളുടെ ഫലമായി അസമിൽ ശിശുമരണ നിരക്കും (Infant Mortality Rate) മാതൃമരണ നിരക്കും (Maternal Mortality Rate) ഗണ്യമായി കുറഞ്ഞെന്നും എഡിജിപി അറിയിച്ചു.

Tags: Assamchild marriageAssam police
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies