അണ്ണാ സർവകലാശാലയിലെ ലൈംഗിക അതിക്രമം; പ്രതിഷേധം ശക്തമാക്കുമെന്ന് എബിവിപി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അണ്ണാ സർവകലാശാലയിലെ ലൈംഗിക അതിക്രമം; പ്രതിഷേധം ശക്തമാക്കുമെന്ന് എബിവിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2024, 06:23 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: അണ്ണാ സർവകാശാല കാമ്പസിൽ ബി.ടെക് രണ്ടാം വർഷ വിദ്യാർത്ഥിനിയ്‌ക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമത്തിൽ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് എബിവിപി. തലസ്ഥാന നഗരിയിൽ തന്നെ പെൺകുട്ടിക്ക് നേരെ അതിക്രമം ഉണ്ടായിട്ടും, പ്രതികളെ പിടികൂടുന്നതിലും തുടർ നടപടി സ്വീകരിക്കുന്നതിലും പോലീസ് പരാജയപ്പെട്ടതായി എബിവിപി ചൂണ്ടിക്കാട്ടി.

ഞെട്ടലോടെയാണ് ഈ സംഭവത്തെ പൊതുസമൂഹം കാണുന്നതെന്ന് എബിവിപി കേന്ദ്ര പ്രവർത്തക സമിതിയംഗം ആർ. ഇന്ദുചൂഡൻ പ്രസ്താവനയിൽ പറഞ്ഞു. ഡിസംബർ 23 ന് രാത്രി 7.45 നാണ് സർവകാശാല പരിസരത്ത് വെച്ച് വിദ്യാർത്ഥിനിയെയും സുഹൃത്തിനെയും രണ്ട് പേർ ആക്രമിച്ചത്. തുടർന്ന്, വിദ്യാർത്ഥിനിയെ ഈ ആക്രമിസംഘം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ തമിഴ്നാട്ടിലാകെ വർധിച്ചു വരുമ്പോഴും നിശബ്ദത പാലിക്കുന്നതിലൂടെ എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ കെടുകാര്യസ്ഥതയിൽ മുൻപന്തിയിലാണെന്ന് വീണ്ടും തെളിയിക്കുകയാണെന്ന് പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു. അക്രമികളെ ഉടനടി അറസ്റ്റ് ചെയ്ത്, വിദ്യാർത്ഥിനിക്ക് നീതി ഉറപ്പാക്കണമെന്നും, അല്ലാത്ത പക്ഷം ശക്തമായ പോരാട്ടങ്ങൾക്ക് എബിവിപി നേതൃത്വം നൽകുമെന്നും എബിവിപി മുന്നറിയിപ്പ് നൽകി.

19 കാരിയായ വിദ്യാർത്ഥിനിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ ഒരാൾ അറസ്റ്റിലായതായി പൊലീസ് അറിയിച്ചിട്ടുണ്ട്. കോട്ടൂർപുരം സ്വദേശി ജ്ഞാനശേഖരൻ(37) ആണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈയും രംഗത്തെത്തിയിരുന്നു.

Tags: abvpഎബിവിപിAnna Universityഅണ്ണാ സർവകാശാലആർ. ഇന്ദുചൂഡൻഎബിവിപി കേന്ദ്ര പ്രവർത്തക സമിതിയംഗം
ShareTweetSendShare

More News from this section

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

Latest News

ഹിന്ദു പുരുഷൻമാർ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: മുൻ പ്രൊഫസർ നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies