സോഷ്യൽമീഡിയ ഇൻഫ്ലുവൻസറും അവതാരകയുമായ പേളി മാണിയുടെ വിശേഷങ്ങൾ എപ്പോഴും സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകാറുണ്ട്. പേളിയുടെ സംസാരശൈലിയും പോസിറ്റീവിറ്റിയുമാണ് ആരാധകർക്ക് ഏറെ ഇഷ്ടം. അടുത്തിടെ താരം പങ്കുവച്ച ഒരു വീഡിയോ സമൂഹമാദ്ധ്യങ്ങളിൽ ഏറെ വൈറലായിരുന്നു. “എല്ലാവരോടും ഒരു സന്തോഷ വാർത്ത പറയാനുണ്ട്”- എന്നായിരുന്നു പേളിയുടെ വാക്കുകൾ.
വീഡിയോ പുറത്തെത്തിയതിന് പിന്നാലെ സോഷ്യൽമീഡിയ
പുതിയ കഥകൾ മെനയാനും തുടങ്ങി. പേളി മൂന്നാമതും ഗർഭിണിയാണോ എന്നതായിരുന്നു ആരാധകരുടെ ചിന്ത. ഈ വാർത്ത വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, പ്രചരിക്കുന്ന വാർത്തകൾ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്ന് പറയുകയാണ് പേളി മാണി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലാണ് താരം പ്രതികരിച്ചത്. താൻ ഗർഭിണിയല്ലെന്ന് പേളി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അടുത്തിടെയാണ് പേളി പുതിയ വീട്ടിലേക്ക് താമസം മാറിയത്. പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങുകളുടെ വീഡിയോ താരം തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിരുന്നു. ഈ വീഡിയോയുടെ അവസാനത്തിലാണ് തങ്ങൾക്കൊരു സന്തോഷ വാർത്ത പറയാനുണ്ടെന്നും അത് വൈകാതെ എല്ലാവരോടും പറയുമെന്നും പേളി പറഞ്ഞത്. പേളിയും ഭർത്താവ് ശ്രീനിഷും ഒരുമിച്ചായിരുന്നു വീഡിയോ എടുത്തത്.