അണ്ണാ സർവ്വകലാശാലയിലെ ലൈംഗിക അതിക്രമം; സ്റ്റാലിൻ സർക്കാരിനെതിരെ ഡൽഹിയിൽ തമിഴ്‌നാട് ഭവന് മുൻപിലും എബിവിപി പ്രതിഷേധം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അണ്ണാ സർവ്വകലാശാലയിലെ ലൈംഗിക അതിക്രമം; സ്റ്റാലിൻ സർക്കാരിനെതിരെ ഡൽഹിയിൽ തമിഴ്‌നാട് ഭവന് മുൻപിലും എബിവിപി പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2024, 09:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചെന്നൈയിലെ അണ്ണാ സർവ്വകലാശാല കാമ്പസിൽ വിദ്യാർത്ഥിനിക്കെതിരെ ഉണ്ടായ ലൈംഗിക അതിക്രമത്തിൽ പ്രതിഷേധിച്ച എബിവിപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത തമിഴ്‌നാട് പൊലീസ് നടപടിയിൽ ഡൽഹിയിൽ പ്രതിഷേധം. ഡൽഹിയിലെ തമിഴ്‌നാട് ഭവന് മുൻപിലാണ് എബിവിപി പ്രവർത്തകർ പ്രതിഷേധം നടത്തിയത്.

സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ കർശന നടപടി വേണമെന്നും നിലവിൽ അവരെ സ്റ്റാലിൻ സർക്കാർ സംരക്ഷിക്കുകയാണെന്നും എബിവിപി ആരോപിച്ചു. തമിഴ്‌നാട്ടിൽ അറസ്റ്റിലായ എബിവിപി പ്രവർത്തകരെ ഉടൻ മോചിപ്പിക്കണമെന്നും ലൈംഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു.

തമിഴ്‌നാട്ടിലെ വിദ്യാർത്ഥിനികളുടെ സുരക്ഷ പോലും ഉറപ്പാക്കാൻ കഴിയില്ലെന്ന് സ്റ്റാലിൻ സർക്കാർ തെളിയിച്ചതായി എബിവിപി ദേശീയ സെക്രട്ടറി ശിവാംഗി ഖർവാൾ കുറ്റപ്പെടുത്തി. ഇരയ്‌ക്ക് നീതി ഉറപ്പാക്കാനുള്ള ഒരു അവസരം പോലും എബിവിപി പാഴാക്കില്ലെന്ന് സംഘടനയുടെ ഡൽഹി സംസ്ഥാന സെക്രട്ടറി ഹർഷ് ആത്രി പറഞ്ഞു. ഡൽഹി സർവ്വകലാശാല വൈസ് പ്രസിഡന്റ് ഭാനു പ്രതാപ് സിംഗ് സെക്രട്ടറി മിത്രവിന്ദ കരൺവാൾ തുടങ്ങിയവരും പ്രതിഷേധത്തിന് നേതൃത്വം നൽകി. നൂറുകണക്കിന് വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ പങ്കെടുത്തു.

ഡിസംബർ 23 നാണ് അണ്ണാ സർവ്വകലാശാല കാമ്പസിൽ ബിടെക് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. സുഹൃത്തിനൊപ്പം വൈകിട്ട് കാമ്പസിൽ ഇരിക്കുമ്പോഴായിരുന്നു അതിക്രമം ഉണ്ടായത്. സംഭവത്തിൽ കാമ്പസിന് പുറത്ത് ബിരിയാണി കച്ചവടം നടത്തുന്ന ഒരാളെ അറസ്റ്റ് ചെയ്ത് തലയൂരുന്ന സമീപനമാണ് സ്റ്റാലിൻ സർക്കാർ സ്വീകരിച്ചത്. അറസ്റ്റിലായ പ്രതിയുടെ ഡിഎംകെ ബന്ധവും ബിജെപി തുറന്നുകാട്ടിയിരുന്നു.

എബിവിപി സംസ്ഥാന സെക്രട്ടറി യുവരാജ് ഡി ഉൾപ്പെടെയുള്ള നേതാക്കളെയാണ് തമിഴ്‌നാട് പൊലീസ് പ്രതിഷേധത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. സർവ്വകലാശാലയിലെ സിൻഡിക്കേറ്റ് അംഗമെന്ന നിലയിൽ ഇവിടെ നടന്ന കുറ്റകൃത്യം മൂടിവെയ്‌ക്കാനാണ് സ്റ്റാലിൻ ശ്രമിക്കുന്നതെന്ന് എബിവിപി സംസ്ഥാന ഘടകം ആരോപിച്ചു.

Tags: Tamilnadu Bhavan Delhiabvp protestഎബിവിപിതമിഴ്‌നാട് പൊലീസ്അണ്ണാ സർവ്വകലാശാലAnna University campusTamilnadu ABVPABVP Delhi protest
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies