വഴിയേ പോകുന്ന വയ്യാവേലികൾ സിപിഎമ്മിന്റെ തലയിൽ കെട്ടിവയ്‌ക്കേണ്ട; സാബുവിന് മാനസിക പ്രശ്‌നങ്ങളുണ്ടോയെന്ന് പരിശോധിക്കണം; അധിക്ഷേപിച്ച് എം എം മണി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വഴിയേ പോകുന്ന വയ്യാവേലികൾ സിപിഎമ്മിന്റെ തലയിൽ കെട്ടിവയ്‌ക്കേണ്ട; സാബുവിന് മാനസിക പ്രശ്‌നങ്ങളുണ്ടോയെന്ന് പരിശോധിക്കണം; അധിക്ഷേപിച്ച് എം എം മണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2024, 08:29 am IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: കട്ടപ്പനയിൽ ജീവനൊടുക്കിയ നിക്ഷേപകൻ സാബുവിനെതിരെ അധിക്ഷേപ പരാമർശവുമായി മുതിർന്ന സിപിഎം നേതാവ് എം എം മണി. സാബുവിന് മാനസിക പ്രശ്‌നങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്നായിരുന്നു എം എം മണിയുടെ അധിക്ഷേപം. അദ്ദേഹത്തിന്റെ മരണത്തിൽ സജിക്കോ സിപിഎമ്മിനോ ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പനയിലെ നയവിശദീകരണ യോഗത്തിലായിരുന്നു എം എം മണിയുടെ വിവാദ പ്രസംഗം.

” സാബുവിന്റെ മരണത്തിൽ സിപിഎമ്മിനോ കട്ടപ്പനയിലെ സിപിഎം മുൻ ഏരിയാ സെക്രട്ടറിയായിരുന്ന വി ആർ സജിക്കോ പങ്കില്ല. അതിനാൽ വഴിയേ പോകുന്ന വയ്യാവേലികൾ എടുത്ത് സിപിഎമ്മിന്റെ തലയിൽ കെട്ടിവച്ച് അതിന്റെ പാപഭാരം സിപിഎം ചുമക്കുമെന്ന് ആരും കരുതേണ്ട. അങ്ങനെയൊന്നും വീഴുന്ന പ്രസ്ഥാനമല്ല സിപിഎം എന്ന് മനസിലാക്കിക്കോളൂ..”- എം എം മണി പറഞ്ഞു.

സാബുവിന് മാനസിക പ്രശ്‌നങ്ങളുണ്ടോയെന്ന് പരിശോധിക്കണം. മറ്റെന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്നും പരിശോധിക്കണമായിരുന്നു. ഇതില്ലാതെ എല്ലാ പാപങ്ങളും സിപിഎമ്മിന്റെ തലയിൽ കെട്ടിവയ്‌ക്കാൻ നോക്കേണ്ട. അത്തരത്തിൽ വിരട്ടിയാൽ ഭയപ്പെടുന്ന പാർട്ടിയല്ല സിപിഎമ്മെന്നും എം എം മണി പറഞ്ഞു.

കടുത്ത അപമാന ഭാരത്താലാണ് നിക്ഷേപകനും വ്യാപാരിയുമായ സാബു ജീവനൊടുക്കിയത്. ഭാര്യയുടെ ചികിത്സാ ആവശ്യങ്ങൾക്കായി താൻ നിക്ഷേപിച്ച പണം പിൻവലിക്കാൻ ഇടതുഭരണ സമിതിക്ക് കീഴിൽ പ്രവർത്തിക്കുന്ന ബാങ്കിൽ പോയപ്പോഴായിരുന്നു സംഭവം. സാബുവിനോട് ജീവനക്കാർ മോശമായി പെരുമാറുകയായിരുന്നു.

ഇതിന് പിന്നാലെ വി ആർ സജിയും സാബുവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. തുടർന്ന് കഴിഞ്ഞ 20 ന് രാവിലെ സാബുവിനെ ഇളയ മകൻ ബാങ്കിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ ബാങ്ക് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു.

Tags: CPMDeathM.M MANISabu
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies