കോഴിക്കോട്: മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് അശ്രദ്ധയോടെ ബസ് ഓടിച്ച ഡ്രൈവർക്ക് ശിക്ഷാ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഇയാളുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു.
കോഴിക്കോട് – നരിക്കുനി റൂട്ടിൽ ഓടുന്ന ഫാമിലി ബസിലെ ഡ്രൈവർ കെ.കെ. മുഹമ്മദ് ഹാരിസിന്റെ ലൈസൻസ് ആണ് സസ്‌പെൻഡ് ചെയ്തത്. ഇയാൾ മൊബൈലിൽ സംസാരിച്ച് വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ യാത്രക്കാർ പകർത്തിയിരുന്നു. തുടർന്ന് ഇത് മോട്ടോർവാഹന വകുപ്പിന്റെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു.
ചെവിയിൽ വെച്ചിരിക്കുന്ന മൊബൈലിൽ ഒരു കൈയ്യും മറുകൈ ഗിയറിലുമാണ്. സ്റ്റിയറിങ്ങിൽ യാതൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. ബസ് നല്ല വേഗത്തിലുമായിരുന്നു. കോൾ അവസാനിച്ചതിന് പിന്നാലെ റോഡിൽ ശ്രദ്ധിക്കാതെ മൊബൈലിലേക്ക് നോക്കുന്നതും കാണാം. ദൃശ്യങ്ങൾ പരിശോധിച്ച കോഴിക്കോട് ആർടിഒയുടെ നിർദ്ദേശപ്രകാരമാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.