IMD@ 150; കാലാവസ്ഥ പ്രവചനങ്ങളുടെ ഒന്നര നൂറ്റാണ്ട്; സ്മരാണാർത്ഥം പുറത്തിറങ്ങുന്നത് 150 രൂപ നാണയം; പ്രത്യേകതകളറിയാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

IMD@ 150; കാലാവസ്ഥ പ്രവചനങ്ങളുടെ ഒന്നര നൂറ്റാണ്ട്; സ്മരാണാർത്ഥം പുറത്തിറങ്ങുന്നത് 150 രൂപ നാണയം; പ്രത്യേകതകളറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2025, 01:18 pm IST
FacebookTwitterWhatsAppTelegram

മഴ ആയാലും വെയിലായാലും കാലാവസ്ഥ വകുപ്പിന്റെ പ്രവചനങ്ങൾ ഉറപ്പാണ്. ഓരോരുത്തരും ഏറെ കരുതലോടെയാണ് കാലാവസ്ഥ വകുപ്പിന്റെ ഓരോ പ്രവചനങ്ങളും മുന്നറിയിപ്പുകളും കാണുകയും കേൾക്കുകയും ചെയ്യുന്നത്. കുട്ടികളാണെങ്കിൽ അവധിയുണ്ടോയെന്ന ആകംക്ഷയിലുമായിരിക്കും. അങ്ങനെ രാജ്യത്തെ ഓരോരുത്തർക്കും മുന്നറിയിപ്പുകൾ നൽകി സംര​ക്ഷിച്ച് പോരുന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന് 150-ാം പിറന്നാൾ.

1875 ജനുവരി 15-നാണ് കാലാവസ്ഥ വകുപ്പ് സ്ഥാപിതമായത്. ഇതിന്റെ ഓർമയ്‌ക്കായി പ്രത്യേക നാണയം പുറത്തിറക്കാൻ ധനമന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. 150 രൂപ മൂല്യമുള്ള നാണയമാകും പുറത്തിറങ്ങുക. 99.9 ശതമാനം വെള്ളിയിലാണ് നാണയം നിർമിക്കുക. 40 ​ഗ്രാം ഭാരമുള്ള, വൃത്താകൃതിയിലാകും നാണയം.

നാണയത്തിന്റെ ഒരു വശത്ത് മധ്യഭാ​ഗത്ത് അശോക സ്തംഭത്തിന് താഴെ ഹിന്ദിയിൽ ‘സത്യമേവ ജയതേ’ എന്ന ആലേഖനം ചെയ്യും. നാണയത്തിന്റെ ചുറ്റളവിൽ ഇടതുവശത്ത് ‘ഭാരതം’ എന്നും വലതുവശത്ത് ‘ഇന്ത്യ’ എന്നും ആലേഖനം ചെയ്യും. നാണയത്തിന്റെ മറുവശത്ത് 150-ാം വാർഷിക ആഘോഷിക്കുന്നതിന്റെ ഭാ​ഗമായി പ്രത്യേക ലോ​ഗോ ആലേഖനം ചെയ്യും. മുകളിൽ ചുറ്റിലും ‘भारत मौसम विज्ञान विभाग के 150 वर्ष’ എന്നും ‘आदित्य जाताये वृष्टि:’ എന്നും രേഖപ്പെടുത്തും. താഴെ ഭാ​ഗത്ത് ‘കാലാവസ്ഥ വകുപ്പിന്റെ 150 വർഷങ്ങൾ’ എന്ന് ഇം​ഗ്ലീഷിൽ രേഖപ്പെടുത്തും. ലോ​ഗോയ്‌ക്ക് താഴെയായി ‘1875- 2025’ എന്നും രേഖപ്പെടുത്തും.

ബ്രീട്ടീഷുകാരുടെ കാലത്താണ് ഐഎംഡി നിലവിൽ വരുന്നത്. ഇന്ത്യൻ തീരത്ത് 1864 -ൽ വമ്പൻ ചുഴലിക്കാറ്റ് നാശം വിതച്ചു. 1866 വരെ ദാരിദ്രം അനുഭവിക്കാൻ ഈ ചുഴലിക്കാറ്റ് കാരണമായി. ഇതിന് പിന്നാലെയാണ് കാലാവസ്ഥ പ്രവചനങ്ങൾ അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്നാണ് കാലാവസ്ഥ വകുപ്പിന്റെ പിറവി.

കാലാവസ്ഥയെയും കാലാവസ്ഥ വ്യതിയാനങ്ങളെയും  പഠിക്കുന്നതിനായി ഇംപീരിയൽ മെറ്റീരിയോളജിക്കൽ റിപ്പോർട്ടറെ നിയോഗിച്ചു. ഇം​ഗ്ലീഷുകാരനായ HF ബ്ലാൻഫോർഡ് ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിലും കാലാവസ്ഥ പ്രവചിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. 150 വർഷങ്ങൾക്കിപ്പുറം വിവിധ തരത്തിലുള്ള, നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സംവിധാനങ്ങളാണ് ഐഎംഡിക്കുള്ളത്.

Tags: India Meteorological DepartmentCommemorative coinUnion Ministry of Finance
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies