'ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നു' എരുമേലി പേട്ടതുള്ളലിന് അമ്പലപ്പുഴ സംഘം പുറപ്പെട്ടു; ഇനി പത്തുനാൾ നീളുന്ന യാത്ര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നു’ എരുമേലി പേട്ടതുള്ളലിന് അമ്പലപ്പുഴ സംഘം പുറപ്പെട്ടു; ഇനി പത്തുനാൾ നീളുന്ന യാത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2025, 01:45 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: ആകാശത്ത് വട്ടമിട്ടു പറന്ന കൃഷ്ണപ്പരുന്തിനെ സാക്ഷി നിർത്തി ഭക്തി നിർഭരമായ അന്തരീക്ഷത്തില്‍ അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ തിരുനടയില്‍ നിന്ന് എരുമേലി പേട്ടതുള്ളലിനായി അമ്പലപ്പുഴ സംഘം പുറപ്പെട്ടു. ഇന്ന് രാവിലെ പുലര്‍ച്ചെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നിന്നാണ്സംഘം മല കയറാന്‍ യാത്രയായത്. സംഘം രക്ഷാധികാരി കളത്തില്‍ ചന്ദ്രശേഖരനാണ് സംഘത്തെ യാത്രയാക്കിയത്. ശരണം വിളികളുടെ അകമ്പടിയോടെയുള്ള ഈ യാത്രയിൽ മകരവിളക്ക് ദർശനവും ഉണ്ട്. ഞായറാഴ്ച രാത്രിയോടെ അയ്യപ്പന്മാര്‍ ഇരുമുടിക്കെട്ടുനിറച്ച് അമ്പലപ്പുഴ ക്ഷേത്രത്തിലെത്തിയിരുന്നു.

സമൂഹപ്പെരിയോന്‍ എന്‍ ഗോപാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ 10 ദിവസത്തെ യാത്രയാണ് നടത്തുന്നത്.പേട്ടതുള്ളലിന് എഴുന്നള്ളിക്കാനുള്ള സ്വര്‍ണത്തിടമ്പ് ക്ഷേത്രത്തില്‍ പൂജിച്ച ശേഷം ക്ഷേത്രം മേല്‍ശാന്തി കണ്ണമംഗലം കേശവന്‍ നമ്പൂതിരി സമൂഹപ്പെരിയോനു കൈമാറി. പ്രത്യേകം തയ്യാറാക്കിയ അലങ്കരിച്ച രഥത്തിലാണ് തിടമ്പു കൊണ്ടുപോകുന്നത്. 35 മാളികപ്പുറങ്ങള്‍ ഉള്‍പ്പെടെ 250 ഭക്തര്‍ യാത്രയെ അനുഗമിക്കും.
അമ്പലപ്പുഴയിലെയും പരിസരപ്രദേശങ്ങളിലെയും വിവിധ ക്ഷേത്രങ്ങളില്‍ ആദ്യദിനത്തില്‍ സംഘം ദര്‍ശനം നടത്തും. മല്ലശ്ശേരി മഹാദേവക്ഷേത്രത്തിലാണ് ഇന്ന് ഉച്ചഭക്ഷണം. ശേഷം തകഴി ധര്‍മശാസ്താ ക്ഷേത്രത്തിലാണ് വിരിവെക്കല്‍. രണ്ടാം ദിനമായ നാളെ രാവിലെ 7.30-നു യാത്ര തുടങ്ങും. ഉച്ചഭക്ഷണം ആനപ്രമ്പാല്‍ ക്ഷേത്രത്തിലാണ്. കവിയൂർ മഹാദേവർ ക്ഷേത്രത്തില്‍ വിരിവെക്കല്‍. മൂന്നാം ദിവസം മണിമല ക്കാവ് ദേവീക്ഷേത്രത്തില്‍നിന്ന് ഉച്ചഭക്ഷണം കഴിക്കും. വിരിവെക്കലും മണിമലക്കാവ് ദേവീക്ഷേത്രത്തില്‍ തന്നെ .

ഒന്‍പതിന് മണിമലക്കാവില്‍ ആഴിപൂജ നടത്തും. പത്താംതീയതി സംഘം എരുമേലിയിലെത്തും. പകല്‍ 11-നാണ് പേട്ടതുള്ളല്‍. ചായം പൂശി പച്ചില തൂപ്പുകളും ശരക്കോലും കയ്യിലേന്തിയാണ് പേട്ടതുള്ളുന്നത്. 12 മണിയോടെ ആകാശത്ത് വട്ടമിട്ട് പറക്കുന്ന കൃഷ്ണപ്പരുന്തിനെ ദര്‍ശിക്കുന്നതോടെ തിടമ്പ് പൂജിച്ച് ആനപ്പുറത്ത് എഴുന്നള്ളിച്ച് പേട്ട തുള്ളല്‍ ആരംഭിക്കും.

Tags: Ambalappuzha Sreekrishna Swamy TempleErumeli PettathullalAmbalappuzha Samgham
ShareTweetSendShare

More News from this section

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies