കേന്ദ്രസർക്കാരിന് കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡിൽ 350 ഒഴിവ്. പ്രൊബേഷണറി എഞ്ചിനീയർ തസ്തികയിലേക്കാണ് നിയമനം ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ജനുവരി 31 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.
E-II ഗ്രേഡിൽ പ്രൊബേഷണറി എഞ്ചിനീയർ (ഇലക്‌ട്രോണിക്സ്)- 200 ഒഴിവുകളും E-II ഗ്രേഡിൽ പ്രൊബേഷണറി എഞ്ചിനീയർ (മെക്കാനിക്കൽ) – 150 ഒഴിവുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ / കമ്മ്യൂണിക്കേഷൻ / ടെലികമ്മ്യൂണിക്കേഷൻ എന്നിവയിൽ BE / B.Tech / B.Sc എഞ്ചിനീയറിംഗ് ബിരുദം, മെക്കാനിക്സിൽ ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ / കമ്മ്യൂണിക്കേഷൻ / ടെലികമ്മ്യൂണിക്കേഷൻ എന്നിവയിൽ BE / B.Tech / B.Sc എഞ്ചിനീയറിംഗ് ബിരുദവുമാണ് യോഗ്യത.
പ്രതിമാസം 40,000 രൂപ മുതൽ 1,40,000 രൂപ വരെ ശമ്പളമായി ലഭിക്കും. 25 വയസാണ് പ്രായപരിധി. അർഹരായവർക്ക് വയസിൽ ഇളവ് ലഭിക്കുന്നതാണ്. പട്ടികവിഭാഗക്കാർക്കും ദിവ്യാംഗർക്കും അപേക്ഷ ഫീസില്ല. മറ്റുള്ളവർ 1,180 രൂപ ഫീസ് ഇനത്തിൽ അടയ്‌ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്‌ക്കുമായി bel-india.in/job-notifications സന്ദർശിക്കുക.















