അഹമ്മദാബാദ്: പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ ‘ആരതി സംഗ്രഹ’യുടെ ഒരു കോടി കോപ്പികൾ സൗജന്യമായി വിതരണം ചെയ്യാനൊരുങ്ങി അദാനി ഗ്രൂപ്പ്. 100 വർഷത്തിലേറെയായി ഗോരഖ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗീതാ പ്രസ്സുമായി സഹകരിച്ചാകും ഇത് നടപ്പിലാക്കുക. ഭക്തിഗാനങ്ങളും ആരതികളും ഉൾപ്പെട്ട പുസ്തകമാണ് ആരതി സംഗ്രഹ.
സനാതൻ സാഹിത്യ സേവയുടെ ഭാഗമായിട്ടാണ് അദാനി ഗ്രൂപ്പ് ആരതി സംഗ്രഹ വിതരണം ചെയ്യുക. ഭാരതീയ സംസ്കാരവും സതാനതന ധർമവും പരിപാലിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി നിലകൊള്ളുന്ന സ്ഥാപനമാണ് ഗീതാ പ്രസ്സ്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുമായി പ്രസ്സ് പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി ആദ്യ പതിപ്പ് കൈമാറി.
महाकुम्भ भारतीय संस्कृति और धार्मिक आस्था का महायज्ञ है!
यह हमारे लिए अपार संतुष्टि का विषय है कि इस महायज्ञ में प्रतिष्ठित संस्थान गीता प्रेस के सहयोग से हम ‘आरती संग्रह’ की एक करोड़ प्रतियां कुम्भ में आए श्रद्धालुओं की सेवा में निःशुल्क अर्पित कर रहे हैं।
आज सनातन साहित्य के… pic.twitter.com/jGixzGafz8
— Gautam Adani (@gautam_adani) January 10, 2025
ഭാരതീയ സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും മഹത്തായ യാഗമാണ് മഹാകുംഭമേളയെന്ന് അദാനി പറഞ്ഞു. നിസ്വാർത്ഥ സേവനത്തിന് പേരുകേട്ട സ്ഥാപനമാണ് ഗീതാ പ്രസ്സെന്നും അദ്ദേഹം പറഞ്ഞു. മതവും സംസ്കാരവും രാജ്യസ്നേഹത്തിന്റെ വിവിധ രൂപങ്ങളാണ്. അതിൽ എല്ലാവരും പ്രതിജ്ഞാബദ്ധരാണ്. സേവനമെന്നത് ധ്യാനവും പ്രാർത്ഥനയും ദൈവവുമാണെന്നും അദാനി കൂട്ടിച്ചേർത്തു.
പവിത്രമായ ആദർശത്തോടെ തങ്ങളുടെ സ്ഥാപനത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നവരോട് ബഹുമാനം മാത്രമാണുള്ളതെന്ന് ഗീതാ പ്രസ്സിന്റെ പ്രതിനിധികൾ പറഞ്ഞു. സതാതന ധർമത്തിലധിഷ്ഠിതമായ സേവനത്തിൽ പങ്കുച്ചേരാൻ സന്നദ്ധത പ്രകടിപ്പിച്ച് ഗൗതം അദാനി രംഗത്ത് വന്നത് ഏറെ സന്തോഷവും അഭിമാനവും നൽകുന്നു. സനാതന ധർമം പ്രചരിപ്പിക്കുന്നതിനും ഭാരതത്തെ വിശ്വഗുരുവായി കെട്ടിപ്പടുക്കുന്നതിനും ഈ സംരംഭം ഊർജ്ജം പകരുമെന്നും പ്രതിനിധികൾ കൂട്ടിച്ചേർത്തു. ഗീതാ പ്രസിന് വേണ്ടി ജനറൽ സെക്രട്ടറി നീൽരതൻ ചന്ദ്ഗോതിയ, ട്രസ്റ്റി ദേവി ദയാൽ അഗർവാൾ, ട്രസ്റ്റ് ബോർഡ് അംഗം രാം നാരായൺ ചന്ദക്, മാനേജർ ലാൽ മണി തിവാരി, ആചാര്യ സഞ്ജയ് തിവാരി എന്നിവരാണ് ഗൗതം അദാനിയുമായി കൂടിക്കാഴ്ച നടത്തിയത്.