'സനാതന ധർമത്തിലധിഷ്ഠിതമായ സേവനം'; ഗീതാ പ്രസ്സുമായി കൈകോർത്ത് അദാനി; മഹാകുംഭമേളയിൽ ആരതി സം​ഗ്രഹയുടെ ഒരു കോടി കോപ്പികൾ സൗജന്യമായി വിതരണം ചെയ്യും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘സനാതന ധർമത്തിലധിഷ്ഠിതമായ സേവനം’; ഗീതാ പ്രസ്സുമായി കൈകോർത്ത് അദാനി; മഹാകുംഭമേളയിൽ ആരതി സം​ഗ്രഹയുടെ ഒരു കോടി കോപ്പികൾ സൗജന്യമായി വിതരണം ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2025, 09:32 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ ‘ആരതി സംഗ്രഹ’യുടെ ഒരു കോടി കോപ്പികൾ സൗജന്യമായി വിതരണം ചെയ്യാനൊരുങ്ങി അദാനി ​ഗ്രൂപ്പ്. 100 വർഷത്തിലേറെയായി ഗോരഖ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗീതാ പ്രസ്സുമായി സഹകരിച്ചാകും ഇത് നടപ്പിലാക്കുക. ഭക്തിഗാനങ്ങളും ആരതികളും ഉൾപ്പെട്ട പുസ്തകമാണ് ആരതി സം​ഗ്രഹ.

സനാതൻ സാഹിത്യ സേവയുടെ ഭാഗമായിട്ടാണ് അദാനി ​ഗ്രൂപ്പ് ആരതി സം​ഗ്രഹ വിതരണം ചെയ്യുക. ഭാരതീയ സംസ്കാരവും സതാനതന ധർമവും പരിപാലിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി നിലകൊള്ളുന്ന സ്ഥാപനമാണ് ​ഗീതാ പ്രസ്സ്. അദാനി ​ഗ്രൂപ്പ് ചെയർമാൻ ​ഗൗതം അദാനിയുമായി പ്രസ്സ് പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി ആദ്യ പതിപ്പ് കൈമാറി.

महाकुम्भ भारतीय संस्कृति और धार्मिक आस्था का महायज्ञ है!

यह हमारे लिए अपार संतुष्टि का विषय है कि इस महायज्ञ में प्रतिष्ठित संस्थान गीता प्रेस के सहयोग से हम ‘आरती संग्रह’ की एक करोड़ प्रतियां कुम्भ में आए श्रद्धालुओं की सेवा में निःशुल्क अर्पित कर रहे हैं।

आज सनातन साहित्य के… pic.twitter.com/jGixzGafz8

— Gautam Adani (@gautam_adani) January 10, 2025

ഭാരതീയ സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും മഹത്തായ യാ​ഗമാണ് മഹാകുംഭമേളയെന്ന് അദാനി പറഞ്ഞു. നിസ്വാർത്ഥ സേവനത്തിന് പേരുകേട്ട സ്ഥാപനമാണ് ​ഗീതാ പ്രസ്സെന്നും അദ്ദേഹം പറഞ്ഞു. മതവും സംസ്കാരവും രാജ്യസ്നേഹത്തിന്റെ വിവിധ രൂപങ്ങളാണ്. അതിൽ എല്ലാവരും പ്രതിജ്ഞാബദ്ധരാണ്. സേവനമെന്നത് ധ്യാനവും പ്രാർത്ഥനയും ദൈവവുമാണെന്നും അദാനി കൂട്ടിച്ചേർത്തു.

പവിത്രമായ ആദർശത്തോടെ തങ്ങളുടെ സ്ഥാപനത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നവരോട് ബഹുമാനം മാത്രമാണുള്ളതെന്ന് ​ഗീതാ പ്രസ്സിന്റെ പ്രതിനിധികൾ പറഞ്ഞു. സതാതന ധർമത്തിലധിഷ്ഠിതമായ സേവനത്തിൽ പങ്കുച്ചേരാൻ സന്നദ്ധത പ്രകടിപ്പിച്ച് ​ഗൗതം അദാനി രം​ഗത്ത് വന്നത് ഏറെ സന്തോഷവും അഭിമാനവും നൽകുന്നു. സനാതന ധർമം പ്രചരിപ്പിക്കുന്നതിനും ഭാരതത്തെ വിശ്വ​ഗുരുവായി കെട്ടിപ്പടുക്കുന്നതിനും ഈ സംരംഭം ഊർജ്ജം പകരുമെന്നും പ്രതിനിധികൾ കൂട്ടിച്ചേർ‌ത്തു. ഗീതാ പ്രസിന് വേണ്ടി ജനറൽ സെക്രട്ടറി നീൽരതൻ ചന്ദ്ഗോതിയ, ട്രസ്റ്റി ദേവി ദയാൽ അഗർവാൾ, ട്രസ്റ്റ് ബോർഡ് അംഗം രാം നാരായൺ ചന്ദക്, മാനേജർ ലാൽ മണി തിവാരി, ആചാര്യ സഞ്ജയ് തിവാരി എന്നിവരാണ് ​ഗൗതം അദാനിയുമായി കൂടിക്കാഴ്ച നടത്തിയത്.

Tags: gautam adaniMaha Kumbh Mela 2025Gita Press1 crore copiesAarti Sangrah
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies