ചുട്ടുപുകഞ്ഞ് അമേരിക്ക; 24 മരണം; 12,000 വീടുകൾ ചാമ്പലായി; 150 ബില്യൺ ഡോളർ നഷ്ടം; 'സാന്ത അന' വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചുട്ടുപുകഞ്ഞ് അമേരിക്ക; 24 മരണം; 12,000 വീടുകൾ ചാമ്പലായി; 150 ബില്യൺ ഡോളർ നഷ്ടം; ‘സാന്ത അന’ വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2025, 01:12 pm IST
Facebook
Twitter
WhatsAppTelegram

കാലിഫോർണിയ: ന്യൂഇയർ ആരംഭിച്ചതുമുതൽ കൂട്ടക്കുരുതിയുടെയും ഭീകരാക്രമണങ്ങളുടെയും പ്രകൃതിദുരന്തങ്ങളുടെയും വാർത്തകളാണ് അമേരിക്കയിൽ നിന്നുവരുന്നത്. കഴിഞ്ഞയാഴ്ച ലോസ് ഏഞ്ചൽസിൽ ആളിപ്പടർന്ന കാട്ടുതീ ദ​ക്ഷിണ കാലിഫോർണിയ പൂർണമായും വിഴുങ്ങിക്കഴിഞ്ഞു. സാന്ത അന എന്ന് വിശേഷിപ്പിക്കുന്ന ശക്തമായ വരണ്ട കാറ്റാണ് ലോസ് ഏഞ്ചൽസിൽ വിനാശകരമായ കാട്ടുതീ ആളിക്കത്തിച്ചത്. ഇതിനോടകം 24 പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 16 പേരെ കാണാനില്ലെന്നാണ് വിവരം. കാട്ടുതീ റിപ്പോർട്ട് ചെയ്ത് ഏഴാംദിനത്തിലേക്ക് കടക്കുമ്പോൾ 12,000 വീടുകൾ ചാമ്പലായെന്ന കണക്കുകളും പുറത്തുവരുന്നുണ്ട്.

മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയുള്ള കാറ്റും പർവതപ്രദേശങ്ങളിൽ 113 കിലോമീറ്റർ വരെ വേ​ഗത്തിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് യുഎസ് നാഷണൽ വെതർ സർവീസിന്റെ റെഡ് ഫ്ലാ​ഗ് മുന്നറിയിപ്പ്. നിലവിൽ സാന്ത അനയ്‌ക്ക് നേരിയ ശമനമുണ്ടെങ്കിലും ചൊവ്വാഴ്ചയോടെ വീണ്ടും ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതിനാൽ തീയണക്കാനുള്ള ശ്രമങ്ങൾ കൂടുതൽ വെല്ലുവിളി നിറഞ്ഞതാകും. കഴിഞ്ഞ എട്ട് മാസമായി മഴ ലഭിച്ചിട്ടില്ലാത്ത മേഖലകളിലാണ് നിലവിൽ കാട്ടുതീ പടരുന്നത്.

ഏഴ് അമേരിക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുമുള്ള സംഘങ്ങളും തീയണയ്‌ക്കാനുള്ള ശ്രമങ്ങളിൽ പങ്കാളികളാണ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ പ്രകൃതിദുരന്തമാണിതെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം പ്രതികരിച്ചു. ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ നിന്ന് ഒന്നരലക്ഷമാളുകളാണ് പലായനം ചെയ്തത്. ഒമ്പത് ഷെൽട്ടറുകളിലായി 700-ലധികം അഭയാർത്ഥികളുണ്ട്. 150 ബില്യൺ ഡോളറിന്റെ നാശനഷ്ടമാണ് കാട്ടുതീ കാരണമുണ്ടയതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഞായറാഴ്ച രാവിലെ വരെ, ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ പകുതിയിലധികം പേർക്കും കാലിഫോർണിയയിലെ 70,000 ഉപഭോക്താക്കൾക്കും വൈദ്യുതി ഇല്ലായിരുന്നു. അടിസ്ഥാന സൗകര്യങ്ങളെല്ലാം താറുമാറായ അവസ്ഥയിലാണ്.

Tags: USamericacaliforniaLos AngelesLos Angeles Wildfire
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies