ഭാര്യമാർ മാത്രമല്ല, ഇവരും പെടും; താരങ്ങളുടെ കഴുത്തിന് പിടിച്ച് ബിസിസിഐ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഭാര്യമാർ മാത്രമല്ല, ഇവരും പെടും; താരങ്ങളുടെ കഴുത്തിന് പിടിച്ച് ബിസിസിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2025, 08:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഓസീസ് പര്യടനത്തിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കിടയിൽ അച്ചടക്കം കൊണ്ടുവരാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പുതിയ നിയന്ത്രങ്ങൾ ഏർപ്പെടുത്തുമെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പര്യടനങ്ങളിൽ കളിക്കാർക്കൊപ്പം ഭാര്യമാരെയും കുടുംബാംഗങ്ങളെയും അധിക ദിവസം അനുവദിക്കില്ലെന്നതായിരുന്നു ബിസിസിഐയുടെ പ്രധാന തീരുമാനം. എന്നാലിപ്പോൾ ബോർഡ് നടപ്പിലാക്കാനൊരുങ്ങുന്ന കൂടുതൽ നിയന്ത്രണങ്ങളാണ് പുറത്തുവരുന്നത്.

പരിശീലന സമയത്തും മത്സരങ്ങൾക്കിടയിലും പ്രത്യേക വാഹനങ്ങളിൽ യാത്രചെയ്യുന്നതിൽ നിന്നും കളിക്കാരെ വിലക്കുക, ആഭ്യന്തര ടൂർണമെന്റുകൾ കളിക്കാൻ തയാറാകാത്ത താരങ്ങളുടെ മാച്ച് ഫീ തടഞ്ഞുവയ്‌ക്കുക തുടങ്ങിയ നിർദേശങ്ങളും അടുത്തിടെ നടന്ന ബിസിസിഐയുടെ യോഗത്തിൽ ഉയർന്നതായാണ് റിപ്പോർട്ടുകൾ. കൂടാതെ പേഴ്‌സണൽ സ്റ്റാഫ്, സുരക്ഷാ ഗാർഡുകൾ, ഹെയർ ഡ്രെസർമാർ,സ്റ്റൈലിസ്റ്റ്, കുക്ക് എന്നിവരെയും താരങ്ങൾക്കൊപ്പം യാത്ര ചെയ്യാൻ അനുവദിക്കില്ല. ടീമിനുള്ളിൽ കൂടുതൽ പ്രൊഫഷണലിസവും ഒത്തൊരുമയും കൊണ്ടുവരികയാണ് കർശന നിയന്ത്രണങ്ങളുടെ ലക്ഷ്യമെന്ന് ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു.

ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ താരങ്ങൾ ടീമിനൊപ്പമുള്ളതിനേക്കാൾ കൂടുതൽ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കുന്നുവെന്നും ഇതവരുടെ പ്രകടനങ്ങളെ മോശമായി ബാധിക്കുന്നുണ്ടെന്ന ആക്ഷേപങ്ങളും ഉയർന്നിരുന്നു. അതിനാൽ ഇനി മുതൽ വിദേശപര്യടനങ്ങളിൽ രണ്ട് ആഴ്ചയ്‌ക്കപ്പുറം ഭാര്യമാരെയും കാമുകിമാരെയും കളിക്കാർക്കൊപ്പം യാത്രചെയ്യാൻ അനുവദിക്കേണ്ടതില്ലെന്ന ബോർഡിന്റെ തീരുമാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Tags: disciplinecricket starsnew lawsbccifamilybanrestrictionsplayerscontrol
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies