യൂണിഫോമിൽ നൃത്തം ചെയ്ത് വീഡിയോ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്‍ത യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ട് എയർലൈൻസ്. അലാസ്ക എയർലൈൻസിൽ ഫ്ലൈറ്റ് അറ്റൻഡന്റായ നെല്ലെ ഡയാലയ്‌ക്കാണ് ജോലി നഷ്ടമായത്. ആളൊഴിഞ്ഞ വിമാനത്തിനുള്ളിൽ നൃത്തം ചെയ്യുന്ന നെല്ലയുടെ വീഡിയോ ടിക് ടോക്കിൽ വൈറലായതിനുപിന്നാലെയാണ് കമ്പനിയുടെ നടപടി.
തന്റെ പ്രൊബേഷൻ കാലാവധി തീർന്നതിന്റെ സന്തോഷം പങ്കുവച്ചാണ് യുവതി നൃത്തം ചെയ്തത്. വീഡിയോ വൈറലായതോടെ ഇൻസ്റ്റാഗ്രാം, എക്സ് തുടങ്ങി നിരവധി പ്ലാറ്റ്‌ഫോമുകളിലേക്ക് ഇത് പ്രചരിച്ചു. എന്നാൽ ഇതിനുപിന്നാലെ കമ്പനിയുടെ സോഷ്യൽ മീഡിയ മാർഗനിർദേശങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എയർലൈൻസ് നെല്ലയെ പിരിച്ചുവിടുകയായിരുന്നു.
എന്നാൽ താൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും ആളൊഴിഞ്ഞ വിമാനത്തിനുള്ളിൽ വച്ചാണ് വീഡിയോ ചിത്രീകരിച്ചതെന്നും നെല്ല പറയുന്നു. ക്യാപ്റ്റൻ വരുന്നതിന് രണ്ടുമണിക്കൂർ മുൻപായിരുന്നു നൃത്തം ചെയ്തത്. ഈ സമയത് വിമാനത്തിനുള്ളിൽ യാത്രക്കാർ ആരുമുണ്ടായിരുന്നില്ല. മാത്രമല്ല വീഡിയോയിലെവിടെയും താൻ എയർലൈൻസിന്റെ പേരോ മറ്റു വിവരങ്ങളോ പറയുന്നില്ലെന്നും യുവതി പറഞ്ഞു.
View this post on Instagram